02
Thursday
May 2024
May 2024
ജെ എസ് ഡബ്ല്യൂ സ്റ്റീ്ൽ മേക്ക് ഇൻ സ്റ്റീൽ അഖിലേന്ത്യാ ശിൽപശാല
Posted on: February 17, 2017
കൊച്ചി : മേക്ക് ഇൻ ഇന്ത്യാ വിഷന്റെ ചുവടു പിടിച്ച് ജെ എസ് ഡബ്ല്യൂ സ്റ്റീൽ ആവിഷ്‌ക്കരിച്ച മേക്ക് ഇൻ സ്റ്റീൽ ശിൽപശാല 17 ന് ന്യൂ ഡൽഹിയിൽ നടത്തും. ആഭ്യന്തര ഉരുക്കു വ്യവസായ രംഗത്തെ പ്രവണതകളും ആഗോള തലത്തിലെ പുതിയ നീക്കങ്ങളുമെല്ലാം ശിൽപശാലയിൽ ചർച്ച ചെയ്യും. കേന്ദ്ര ഉരുക്കു മന്ത്രി ചൗധരി ബിരേന്ദർ സിങ് ശിൽപശാല ഉദ്ഘാടനം ചെയ്യും.
ഉരുക്കു വകുപ്പു സെക്രട്ടറി ഡോ. അരുണ ശർമ്മ, ജെ എസ് ഡബ്ല്യൂ സ്റ്റീൽ ജോയിന്റ് മാനേജിംഗ് ഡയറക്ടറും സിഎഫ്ഒ.യുമായ ശേഷഗിരി റാവു തുടങ്ങിയവർ ശിൽപ്പശാലയിൽ സംസാരിക്കും.
TAGS: JSW Steel |
News in this Section