മഹാരാഷ്ട്രയിൽ 1.5 ലക്ഷം കോടിയുടെ ഐഒസി റിഫൈനറി

Posted on: January 27, 2016

IOC-Refinery-Big-a

മുംബൈ : ഇന്ത്യൻ ഓയിൽ കോർപറേഷന്റെ നേതൃത്വത്തിൽ പൊതുമേഖലാ എണ്ണക്കമ്പനികൾ മഹാരാഷ്ട്രയിൽ രാജ്യത്തെ ഏറ്റവും വലിയ റിഫൈനറി സ്ഥാപിക്കാൻ ഒരുങ്ങുന്നു. രണ്ടുഘട്ടമായി വികസിപ്പിക്കുന്ന റിഫൈനറിക്ക് 1.5 ലക്ഷം കോടി രൂപയാണ് മുതൽമുടക്ക്. പ്രതിവർഷം 60 ദശലക്ഷം ടൺ ശേഷിയുള്ള റിഫൈനറി പദ്ധതിയിൽ ബിപിസിഎൽ, എച്ച്പിസിഎൽ, ഇഐഎൽ എന്നിവ നിക്ഷേപം നടത്തുന്നുണ്ട്. ഒന്നാംഘട്ടത്തിൽ 40 ദശലക്ഷം ടണ്ണും രണ്ടാം ഘട്ടത്തിൽ 20 ദശലക്ഷം ടണ്ണുമായിരിക്കും ശുദ്ധീകരണശേഷി.

പടിഞ്ഞാറൻ തീരത്ത് റിഫൈനറി സ്ഥാപിക്കാനാണ് എണ്ണക്കമ്പനികൾ ഒരുങ്ങുന്നത്. പദ്ധതിയോട് അനുബന്ധിച്ച് പെട്രോകെമിക്കൽ കോംപ്ലെക്‌സ് സ്ഥാപിക്കാനും ആലോചനയുണ്ട്. പദ്ധതി സംബന്ധിച്ച് മഹാരാഷ്ട്ര ഗവൺമെന്റും കേന്ദ്ര പെട്രോളിയം മന്ത്രാലയവും പ്രാരംഭചർച്ചകൾ നടത്തിക്കഴിഞ്ഞു.