പാപ്പിനിശേരിയില്‍ കെസിസിപിഎല്‍ പെട്രോള്‍ പമ്പ്

Posted on: August 17, 2020

കണ്ണൂര്‍ : തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കു സഹായകമാകുന്ന സംരംഭങ്ങള്‍ ഉയര്‍ന്നുവരണമെന്നും ആ
ധുനികകാലഘട്ടത്തിന്റെ സാങ്കേതികവിദ്യകള്‍ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള
തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കണമെന്നും വ്യവസായ-കായിക വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ വൈവിധ്യവത്കരണത്തിന്റെ ഭാഗമായി കേരള ക്ലേസ് ആന്‍ഡ് സിറാമിക് പ്രോഡക്റ്റ് ലിമിറ്റഡ്
ആരംഭിച്ച പെട്രോള്‍ പമ്പിന്റെ ഉദ്ഘാടനം പാപ്പിനിശേരിയില്‍ നിര്‍വഹിച്ചു സംഗിക്കുകയായി
രുന്നു അദ്ദേഹം.

ചൈനാ ക്ലേയിലെ തൊഴില്‍നഷ്ടപ്പെട്ട തൊഴിലാളികളെ സംരക്ഷിക്കുന്നതിനായാണ് വൈവി
ധ്യവത്കരണം നടപ്പിലാക്കിവരുന്നത്. ഇതിന്റെ ഭാഗമായി ആരംഭിച്ച പെട്രോള്‍ പമ്പ് വഴി തൊഴി
ല്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് ജോലി ഉറപ്പുവരുത്താന്‍ സാധി ക്കുന്നുണ്ട്. സര്‍ക്കാര്‍ അധികാര
ത്തില്‍ വന്നതിനുശേഷം 42 പൊതു മേഖലാ വ്യവസായങ്ങളില്‍ എട്ടെണ്ണം ഒഴികെ ബാക്കിയെ
ല്ലാം നഷ്ടം നികത്തി പടിപടിയായി ലാഭത്തിലെത്തിയിട്ടുണ്ട്. കണ്ണൂരിനെ കോവിഡ് മുക്ത ജില്ല
യാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ എംഎല്‍എമാരായ കെ.എം. ഷാജി, ടി.വി. രാജേഷ്, ജില്ലാപഞ്ചായത്തംഗം പിപി ഷാ
ജിദ്, പാപ്പിനിശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. നാരായണന്‍, വാര്‍ഡ് മെംബര്‍ ടി.പി. സാ
ബിറ, കെസിസിപിഎല്‍ ചെയര്‍മാന്‍ ടി.കെ, ഗോവിന്ദന്‍, ഡയറക്ടര്‍ പി. കെ. ഹരിദാസ്, ബിപി
സിഎല്‍ ടെറിട്ടറി മാനേജര്‍ കെ, മനോജ്, കെസിസിപിഎല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്. അശോക് കുമാര്‍, ജനറല്‍ മാനേജര്‍ എ. ബാലകൃഷ്ണന്‍, കമ്പനിയിലെ ട്രേഡ് യൂണിയന്‍ നേതാക്കളായ ഐ.വി, ശിവരാമന്‍, എ.മാധവന്‍, ഇ. മോഹനന്‍ എന്നിവര്‍ പങ്കെടുത്തു.

കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ബിപിസിഎലുമായി സഹകരിച്ചാണ് പെട്രോള്‍ പമ്പ് ആ
രംഭിച്ചത്. വ്യവസായവകുപ്പിനു കീഴിലുള്ള പൊതുമേഖലയിലെ ആദ്യത്തെ പെട്രോള്‍ പമ്പാണി
ത്. കമ്പനിയുടെ മാങ്ങാട്ടുപറമ്പ്, കരിന്തളം എന്നീ യൂണിറ്റുകളിലും പെട്രോള്‍ പമ്പ് തുടങ്ങുന്ന
തിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.