ടാറ്റാ ഗ്രൂപ്പ് ഇന്ത്യയിലെ മോസ്റ്റ് ക്രിയേറ്റീവ് ബ്രാൻഡ്

Posted on: November 28, 2015

Tata-Brand-Big

മുംബൈ : ഇന്ത്യയിലെ മോസ്റ്റ് ക്രിയേറ്റീവ് ബ്രാൻഡായി ടാറ്റാ ഗ്രൂപ്പിനെ ട്രസ്റ്റ് റിസേർച്ച് അഡൈ്വസറിയുടെ പഠനത്തിൽ തെരഞ്ഞടുത്തു.രാജ്യത്തെ 16 നഗരങ്ങളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ടാറ്റാ ഗ്രൂപ്പിനെ തെരഞ്ഞെടുത്തത്.ഭാവിയുടെ വെല്ലുവിളികൾ ഏറ്റെടുക്കാനുള്ള വൈഭവമാണ് പ്രധാനമായും കണക്കിലെടുത്തതെന്ന് ടിആർഎ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എൻ. ചന്ദ്രമൗലി പറഞ്ഞു.

മൊബൈൽ ബ്രാൻഡുകളായ സാംസംഗ്, എൽജി, സോണി എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങളിൽ. ഹോണ്ടയാണ് അഞ്ചാം സ്ഥാനത്ത്. എച്ച് (6), ഡെൽ (7), നോക്കിയ (8), മാരുതി സുസുക്കി (9), ബജാജ് (10) എന്നിവയാണ് ആദ്യ 10 സ്ഥാനങ്ങളിലുള്ളത്.