ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്റ് സ്‌കൂട്ടറിനു കേരളത്തില്‍ 30 ലക്ഷം ഉപഭോക്താക്കള്‍

Posted on: October 21, 2023

കൊച്ചി : ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യ കേരളത്തില്‍ 30 ലക്ഷം ഉപഭോക്താക്കള്‍ എന്ന അഭിമാനനേട്ടം കൈവരിച്ചു. അതിനോടനുബദ്ധിച്ച് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യ ആകര്‍ഷകമായ 6 ആനുകൂല്യങ്ങളോടെ ഹോണ്ട സൂപ്പര്‍ 6 ഓഫര്‍ പ്രഖ്യാപിച്ചു. ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ഏറ്റവും കുറഞ്ഞ പലിശ നിരക്കില്‍ 100% വരെ ഫിനാന്‍സില്‍ വാഹനം ലഭ്യമാകാന്‍ ഈ ഓഫര്‍ പ്രയോജനപ്പെടുത്താം, നോ കോസ്റ്റ് ഇഎം ഐ ഓപ്ഷനുകള്‍, ഹൈപ്പോതെക്കേഷന്‍ ചാര്‍ജുകള്‍ ഒഴിവാക്കി തിരഞ്ഞെടുക്കാം. ക്രെഡിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് ഇഎംഐ ഇടപാടുകളില്‍ 5000 രൂപ വരെ ക്യാഷ്ബാക്ക് റിവാര്‍ഡുകള്‍ നേടാം. കൂടാതെ ഹോണ്ട ഷൈന്‍ 100-ല്‍ ഒരു എക്‌സ്‌ക്ലൂസീവ് ‘100 പെ 100 ഓഫറും സ്വന്തമാക്കാന്‍ ഈ ഓഫര്‍ വഴിയൊരുക്കുന്നു. ഈ പരിമിതകാല ഓഫര്‍ 2023 നവംബര്‍ 30-ന് അവസാനിക്കും.

കേരളത്തിലെ മുന്‍നിര ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ടയ്ക്ക് സംസ്ഥാനത്ത് ഓരോ മൂന്ന് ഇരുചക്ര വാഹന വാങ്ങല്‍ നടക്കുമ്പോഴും ഓരോ ഹോണ്ട ഇരുചക്ര വാഹനം വീതം വില്‍ക്കാനാവുന്നു എന്ന നേട്ടത്തോടൊപ്പം സ്‌കൂട്ടര്‍ വിപണിയില്‍ ഓരോ രണ്ടാമത്തെ ഉപഭോക്താവും തെരഞ്ഞെടുക്കുന്നത് ഹോണ്ടയാണെന്നതും ശ്രദ്ധേയമാണ്. ആകര്‍ഷകമായ മോഡലുകളുടെ കൂട്ടത്തില്‍, ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലായി ഹോണ്ട ആക്ടിവ വേറിട്ടുനില്‍ക്കുന്നു. സ്റ്റൈല്‍, സൗകര്യം, വിശ്വാസ്യത എന്നിവയ്ക്കു പ്രാധാന്യം റൈഡര്‍മാര്‍ക്കുള്ള ആത്യന്തിക തിരഞ്ഞെടുപ്പായി ഇത് മാറിയിരിക്കുന്നു.

തങ്ങളുടെ വിപുലമായ ഡീലര്‍ഷിപ്പുകളും സര്‍വീസ് സെന്ററുകളും ആകര്‍ഷകമായ ഉല്‍പ്പന്ന നിരയുമാണ് സംസ്ഥാനത്ത് ശക്തമായ സാന്നിധ്യം സൃഷ്ടിക്കാന്‍ സഹായകമായതെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യ വിപണന വിഭാഗം ഡയറക്ടര്‍ യോഗേഷ് മാത്തൂര്‍ പറഞ്ഞു. കമ്പനിയുടെ 3 വൈവിധ്യമാര്‍ന്ന മോട്ടോര്‍സൈക്കിളുകളും സ്‌കൂട്ടറുകളും സംസ്ഥാനത്തെ വ്യത്യസ്ത വിഭാഗത്തിലുള്ള ആള്‍ക്കാരുടെ പ്രീതി നേടിയെടുത്തു. കേരളത്തിലെ ജനങ്ങള്‍ ഞങ്ങളുടെ ബ്രാന്‍ഡിനോട് കാണിക്കുന്ന വിശ്വാസത്തിലും സ്‌നേഹത്തിലും ഞങ്ങള്‍ സന്തുഷ്ടരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വര്‍ഷങ്ങളായി സംസ്ഥാനത്തുടനീളമുള്ള 290-ലധികം ടച്ച് പോയിന്റുകളുടെ വിപുലമായ ശൃംഖലയുമായി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യ കേരളത്തില്‍ ശക്തമായ സാന്നിധ്യം സ്ഥാപിച്ചു. ആക്ടിവ+സ്പെഷ്യല്‍ എഡിഷന്‍, ആക്ടിവ 125, ഡിയോ+റെപ്സോള്‍ എഡിഷന്‍, ഡിയോ 125, ഷൈന്‍ 100, സിഡി 110 ഡ്രീം ഡീലക്സ്, ലിവോ, ഷൈന്‍125, എസ്പി125, എസ്പി125, എസ്പി125 എന്നീ മോട്ടോര്‍സൈക്കിളുകള്‍ അടങ്ങുന്ന ഹോണ്ടയുടെ വൈവിധ്യമാര്‍ന്ന സ്‌കൂട്ടറുകളാണ് ഉപഭോക്താക്കള്‍ക്ക് റൈഡിംഗ് അനുഭവം നല്‍കുന്നത്. യുണികോണ്‍, എസ് പി 160, ഹോര്‍ണറ്റ് 2.0 പ്ലസ് റെപ്‌സോള്‍ എഡിഷന്‍, സിബി 200എക്സ് എന്നിവ കേരളത്തിലെ റെഡ്വിംഗ് ഔട്ട്ലെറ്റുകളില്‍ ലഭ്യമാണ്. സമാന്തരമായി ഹോണ്ടയുടെ പ്രീമിയം ഉല്‍പ്പന്നങ്ങള്‍ (300സിസി മോട്ടോര്‍സൈക്കിളുകളും അതിനുമുകളിലും) ബിഗ്വിംഗ്, ബിഗ്വിംഗ് ടോപ്പ് ലൈന്‍ ഡീലര്‍ഷിപ്പുകള്‍ വഴി മാത്രം ലഭ്യമാണ്.

TAGS: Honda |