ഹോണ്ട റോഡ് സുരക്ഷാ ബോധവത്കരണ കാമ്പയിന്‍

Posted on: January 31, 2024

കൊച്ചി: ഇന്ത്യയില്‍ സുരക്ഷിത റൈഡിങ് സംസ്‌കാരം വളര്‍ത്തിയെടുക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമായി ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ) കോട്ടയത്ത് റോഡ് സുരക്ഷാ ബോധവല്‍ക്കരണ പ്രചാരണം നടത്തി. ചിന്മയ വിദ്യാലയ സ്‌കൂളിലും എക്സെല്‍ഷ്യര്‍ ഇംഗ്ലീഷ് സ്‌കൂളിലും നടന്ന പരിപാടിയില്‍ 2300 ലധികം വിദ്യാര്‍ത്ഥികളും ജീവനക്കാരും പങ്കെടുത്തു.

2050ഓടെ ഹോണ്ട മോട്ടോര്‍സൈക്കിളുകളും വാഹനങ്ങളും ഉള്‍പ്പെട്ട അപകടങ്ങള്‍ പൂജ്യമാകണമെന്നാണ് ഹോണ്ടയുടെ ആഗോള കാഴ്ചപ്പാട്. 2030ഓടെ ഇന്ത്യയിലെ അപകട നിരക്ക് പകുതിയാക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ കാഴ്ചപ്പാടിന് ഹോണ്ട പിന്തുണയും നല്‍കുന്നു.

 

TAGS: Honda |