വിജയ് മല്യയെ എസ് ബി ഐ കുടിശികക്കാരനായി പ്രഖ്യാപിച്ചു

Posted on: November 17, 2015

Vijay-Mallya-MCF-chairman-B

മുംബൈ : വിജയ് മല്യയെയും കിംഗ്ഫിഷർ എയർലൈൻസ്, യുണൈറ്റഡ് ബ്രൂവറീസ് ഹോൾഡിംഗ്‌സ് എന്നിവയെയും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മനപ്പൂർവമുള്ള കുടിശികക്കാരായി പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച് കഴിഞ്ഞയാഴ്ച എസ് ബി ഐ മല്യയ്ക്ക് കത്ത് നൽകിയിരുന്നു. റിസർവ് ബാങ്കിനെയും ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികളെയും ഇക്കാര്യം അറിയിച്ചിട്ടുമുണ്ട്. ഇതോടെ പൊതുവിപണിയിൽ നിന്ന് വിജയ്മല്യയ്ക്കും അദ്ദേഹത്തിന്റെ കമ്പനികൾക്കും അഞ്ച് വർഷത്തേക്ക് മൂലധനസമാഹരണം നടത്താനാവില്ല.

എസ് ബി ഐ 1,600 കോടി രൂപയുടെ വായ്പയാണ് കിംഗ്ഫിഷറിന് നൽകിയിട്ടുള്ളത്. 2012 ൽ സർവീസ് അവസാനിപ്പിച്ച കിംഗ്ഫിഷർ 17 ബാങ്കുകൾക്കായി 7,600 കോടി രൂപ കുടിശികതീർക്കാനുണ്ട്. മുംബൈയിലെ കിംഗ്ഫിഷർ ഹൗസും ഗോവയിലെ കിംഗ്ഫിഷർ വില്ലയും ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളുമാണ് ബാങ്കുകളിൽ പണയപ്പെടുത്തിയിട്ടുള്ളത്.