ആദിത്യ ബിർള ഗ്രൂപ്പ് ഓൺലൈൻ ഫാഷൻ റീട്ടെയ്‌ലിംഗിലേക്ക്

Posted on: October 17, 2015

ABOF.com-Launch-Big

ന്യൂഡൽഹി : ആദിത്യ ബിർള ഗ്രൂപ്പ് ഓൺലൈൻ ഫാഷൻ റീട്ടെയ്‌ലിംഗിലേക്ക്. സ്ത്രീകൾക്കും പുരുഷന്മാർക്കും വേണ്ടിയുള്ള വസ്ത്രങ്ങൾ, പാദരക്ഷകൾ, അനുബന്ധ വസ്തുക്കൾ എന്നിവയ്ക്കുള്ള ഓൺലൈൻ വൺ-സ്റ്റോപ്പ് ഫാഷൻ പോർട്ടലായ ഓൾ എബൗട്ട് ഫാഷൻ എന്ന abof.com ന് ആദിത്യ ബിർള ഗ്രൂപ്പ് തുടക്കം കുറിച്ചു.

ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ഓൺലൈൻ ഫാഷൻ സ്റ്റോർ, അവിസ്മരണീയ ഷോപ്പിംഗ് അനുഭവം എന്നിവയാണ് abof.com ന്റെ കാഴ്ചപ്പാട്.
മധുരാ ഫാഷനും പാന്റലൂണുംവഴി ആദിത്യ ബിർള ഗ്രൂപ്പ് ഇപ്പോൾ തന്നെ ഇന്ത്യയിലെ ഏറ്റവും വലിയ ഫാഷൻ പ്ലെയർ ആണെന്ന് ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗള ബിർള പറഞ്ഞു. 3 വർഷത്തിനുള്ളിൽ abof.com ഏറ്റവും വലിയ ഓൺലൈൻ ഫാഷൻ പ്ലാറ്റ്‌ഫോമായി മാറും. ബില്യൺ ഡോളർ ബിസിനസ് ആണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ABOF-Homepage-Bigഏറ്റവും പുതിയ ഫാഷനും സ്റ്റൈലും ബ്രാൻഡുകളും യുവജനങ്ങൾക്കുവേണ്ടി abof.com ലഭ്യമാക്കുമെന്ന് കമ്പനിയുടെ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ പ്രശാന്ത് ഗുപ്ത പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ഓൺലൈൻ ഫാഷൻ സ്റ്റോറും ഫാഷൻ ബ്രാൻഡും ആയിരിക്കും abof.com എന്ന് അദ്ദേഹം വ്യക്തമാക്കി.

abof.com-ലെ വെർച്വൽ 3ഡി ട്രയൽ റൂം ശ്രദ്ധേയമാണ്. ശരീരത്തിന്റെ അളവുകൾ രേഖപ്പെടുത്തി ഉൽപന്നങ്ങളിൽ സ്വയം കാണാൻ കഴിയുന്ന ഒരു ടൂൾ ആണിത്. വിവിധ വസ്ത്രങ്ങൾ എപ്രകാരം അനുയോജ്യമാണെന്ന് ഈ ടൂൾ വഴി മനസിലാക്കാം. ഐബിഎം, കോഗ്നിസന്റ്, റേസർഫിഷ്, ഒറാക്കിൾ തുടങ്ങിയവയുടെ സാങ്കേതിക പങ്കാളിത്തം ഫാഷൻ ബ്രാൻഡുകൾ, വിപണനം, നടത്തിപ്പ് എന്നിവയിലുണ്ട്.

പ്രീമിയം പാക്കിങ്ങാണ് abof.com-ന്റെ പ്രത്യേകത. ഞായറാഴ്ച ഉൾപ്പെടെ എല്ലാ ദിവസവും ഡെലിവറി സർവീസ് ഉണ്ട്. 400-ലേറെ നഗരങ്ങളെ ബന്ധിപ്പിച്ചു വിതരണ സംവിധാനവും കസ്റ്റമർ കെയർ സേവനവും ഒരുക്കിയിട്ടുണ്ട്.