അൾട്രടെക് ജെപി സിമന്റ് ഏറ്റെടുക്കൽ പൂർത്തിയായി

Posted on: June 30, 2017

മുംബൈ : കുമാർ മംഗളം ബിർള ചെയർമാനായ അൾട്രടെക് സിമന്റ്, ജെപി സിമന്റിനെ ഏറ്റെടുക്കുന്ന നടപടികൾ പൂർത്തിയായി. മൊത്തം 16,189 കോടി രൂപയുടേതാണ് ഇടപാട്. ഇതോടെ അൾട്രടെക് ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ (ചൈനീസ് കമ്പനികളെ മാറ്റിനിർത്തിയാൽ) സിമന്റ് കമ്പനിയായി മാറി. ഇന്ത്യയിൽ ഒന്നാമത്തേതും.

ഏറ്റെടുക്കലിന് ശേഷം അൾട്രടെക്കിന് 18 സംയോജിത പ്ലാന്റുകൾ, ഒരു ക്ലിങ്കറൈസേഷൻ യൂണിറ്റ്, 25 ഗ്രൈൻഡിംഗ് യൂണിറ്റ്, 7 ബൾക്ക് ടെർമിനലുകൾ എന്നിവയുണ്ട്. ഗ്രേ സിമന്റ് ഉത്പാദനശേഷി പ്രതിവർഷം 93 ദശലക്ഷം ടൺ.