റിലയൻസ് ഇ-കൊമേഴ്‌സ് രംഗത്തേക്ക്

Posted on: April 2, 2016

Reliance-Ind-blue-Big

മുംബൈ : റിലയൻസ് ഇൻഡസ്ട്രീസ് ഫാഷൻ പോർട്ടൽ ആരംഭിക്കുന്നു. ജബോംഗ്, മിന്ത്ര തുടങ്ങിയ ഫാഷൻ പോർട്ടലുകളോടാണ് റിലയൻസിന്റെ ആജിയോ മത്സരിക്കേണ്ടത്.

മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയാണ് പുതിയ സംരംഭത്തിന് നേതൃത്വം നൽകുന്നത്. ഇരുനൂറോളം ദേശീയ-അന്തർദേശീയ ബ്രാൻഡുകൾ ഓൺലൈനിൽ ലഭ്യമാക്കാൻ ധാരണയായിട്ടുണ്ട്.