ഇന്ത്യയെ ടെക്‌സ്‌റ്റൈൽ ഹബാക്കാൻ ആദിത്യ ബിർള ഗ്രൂപ്പ്

Posted on: December 15, 2015

Aditya-Birla-Group--Liva-AP

കൊച്ചി : രാജ്യത്തെ ഗ്രാമീണ മേഖലയിലെയും ചെറുകിട പട്ടണങ്ങളിലേയും കൂടുതൽ പേരെ പങ്കാളികളാക്കി ആദിത്യ ബിർള ഗ്രൂപ്പിന്റെ ലിവ അക്രഡിറ്റഡ് പാർട്ടണേഴ്‌സ് ഫോറം കൂടുതൽ വിപുലീകരിക്കും. ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ ടെക്‌സ്‌റ്റൈൽ നിർമാണ ഹബായി വളർത്തിയെടുക്കുകയും ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള മത്സരം നേരിടുകയും ചെയ്യാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഇതിനായുള്ള എല്ലാ പിന്തുണയും ഒരേ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുമെന്ന് ആദിത്യ ബിർള ഗ്രൂപ്പിന്റെ കൺസ്യൂമർ ഇൻസൈറ്റ്‌സ് ആൻഡ് ബ്രാൻഡ് ഡെവലപ്‌മെന്റ് പ്രസിഡന്റ് പ്രകാശ് നെടുങ്ങാടി ചൂണ്ടിക്കാട്ടി.