ഐബിഎം ഡാറ്റാ സെന്റർ ചെന്നൈയിൽ

Posted on: October 14, 2015

IBM-Cloud-Data-Centre-Big

ചെന്നൈ : ക്ലൗഡ് കംപ്യൂട്ടിംഗ് രംഗത്തെ വിപണി സാധ്യതകൾ കണക്കിലെടുത്ത് ഐബിഎം ചെന്നൈയിൽ ഡാറ്റാ സെന്റർ ആരംഭിച്ചു. മുംബൈയിലാണ് ഇപ്പോൾ ഐബിഎമ്മിന് ഡാറ്റാ സെന്ററുള്ളത്. ആഗോളതലത്തിൽ ഐബിഎമ്മിന്റെ 42 മത്തെ ഡാറ്റാ സെന്ററാണ് ചെന്നൈയിലേത്. മൈക്രോസോഫ്റ്റിന് മുംബൈ, പൂനെ, ചെന്നൈ എന്നിവിടങ്ങളിൽ ഡാറ്റാ സെന്ററുകളുണ്ട്.

ഡിജിറ്റൽ ഇന്ത്യ, സ്മാർട്ട് സിറ്റി പദ്ധതികൾക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് ഡാറ്റാ സെന്റർ ആരംഭിച്ചതെന്ന് ഐബിഎം സീനിയർ വൈസ് പ്രസിഡന്റ് റോബർട്ട് ലേബ്ലാങ്ക് പറഞ്ഞു. ഇന്ത്യയിൽ ബാങ്കിംഗ്, ടെലികോം തുടങ്ങി വിവിധ മേഖലകളിൽ ഡാറ്റാ സേവനങ്ങൾക്കുള്ള ഡിമാൻഡ് വർധിച്ചുവരികയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.