അരവിന്ദ് കൃഷ്ണ ഐബിഎം സി. ഇ. ഒ.

Posted on: February 1, 2020

കൊച്ചി : അരവിന്ദ് കൃഷ്ണ, ആഗോള ടെക്‌നോളജി കമ്പനിയായ ഐബിഎമ്മിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറായി നിയമിതനായി. ആന്ധ്ര സ്വദേശിയാണ്. നിലവില്‍ ഐബിഎം ക്ലൗഡ്, കോഗ്നിറ്റീവ് സോഫ്റ്റ് വെയര്‍, റിസര്‍ച്ച്, സെക്യൂരിറ്റി യൂണിറ്റുകളുടെ നിയന്ത്രണമാണ് അരവിന്ദ് വഹിക്കുന്നത്.

1990- ല്‍ ഐ ബിഎമ്മിലെത്തിയ അരവിന്ദ്, കമ്പനിയുടെ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ ഇടപാടായ റെഡ് ഹാറ്റ് ഏറ്റെടുക്കലിന് നേതൃത്വം നല്‍കിയ ആളാണ്. റെഡ്ഹാറ്റ് ഏറ്റെടുക്കല്‍ കഴിഞ്ഞവര്‍ഷമാണ് കമ്പനി പൂര്‍ത്തിയാക്കിയത്. ഐബിഎം സിസ്റ്റംസ് ആന്റ് ടെക്‌നോളജി ഗ്രൂപ്പിന്റെ ഡെവലപ്‌മെന്റ് ആന്റ് മാനുഫാക്ച്വറിംഗ് ജനറല്‍ മാനേജറായും അരവിന്ദ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

57- കാരനായ അരവിന്ദ് കൃഷ്ണ കാന്‍പൂര്‍ ഐ. ഐ.ടി യില്‍ നിന്ന് എന്‍ജിനിയറിംഗ് ബിരുദവും ഇല്ലിനോയ്‌സ് സര്‍വകലാശാലയില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി യും കരസ്ഥമാക്കിയിട്ടുണ്ട്.

TAGS: Arvind Krishna | IBM |