ഐബിഎം -ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വെക്കേഷന്‍ പ്രോഗ്രാം

Posted on: March 29, 2021

കൊച്ചി : സാങ്കേതിക വിദ്യ അതിവേഗം പുരോഗമിക്കുമ്പോള്‍ ഇനിയുള്ള കാലം നിര്‍മിതബുദ്ധി/കൃത്രിമ ബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്ന്റെ ലോകം ആയിരിക്കും. ആധുനിക ലോകത്ത് വളരെ വേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഈ ശാഖയില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് അവബോധം നല്‍കാനും അതിലൂടെ അവരുടെ സര്‍ഗാത്മകവും മാനസികവുമായ കഴിവുകളെ ഉണര്‍ത്താനും നല്കുന്ന ഒരു പ്രോഗ്രാം ആഗോള ഭീമന്മാരയ ഐബിഎം സഹകരണത്തി ലൂടെ കേരള സര്‍ക്കാരിന്റെ സി ആപ്റ്റ് , കിറ്റ്സ് എന്നിവയുടെ ടെക്‌നിക്കല്‍ കണ്‍സല്‍ട്ടന്റ് ആയ എക്സ്ട്രീം മള്‍ട്ടീ മീഡിയ ഈ വേനലവധിക്കു നടത്തുന്നു.

4 മുതല്‍ 6 ക്ലാസ്സ് വരെ, ഏഴു മുതല്‍ ഒന്‍പതു ക്ലാസ്സ് വരെ, പത്തു മുതല്‍ പന്ത്രണ്ടു വരെ ക്ലാസ്സുകളില്‍ ഉള്ളവരെ മൂന്നായിതരം തിരിച്ചു 40 മുതല്‍ 50 മണിക്കൂര്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ എഞ്ചിനീയറിംഗ് കോളേജുകളിലുള്ള ഇന്‍സ്റ്റക്ടര്‍മാര്‍ എടുക്കുന്നതാണ്. ഈ വെക്കേഷന്‍ പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്യാന്‍ താല്പര്യം ഉള്ളവര്‍ www.xtreemgroup.com എന്ന വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കോഴ്സ് ഫീസ് 3000 കൂടുതല്‍ വി വരങ്ങള്‍ക്ക് 8848960401 എന്ന നമ്പറി ല്‍ ബന്ധപ്പെടാവുന്നതാണ്.

TAGS: IBM |