സ്റ്റാർട്ടപ്പ് ഫണ്ടുമായി ഫെഡറൽ ബാങ്ക്

Posted on: September 30, 2015

Federal-Bank-branch-Big

കൊച്ചി : സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കുന്നതിനായി ഫെഡറൽ ബാങ്ക് പ്രത്യേക ഫണ്ടിന് രൂപം നൽകി. സാമൂഹ്യ – സാമ്പത്തിക സ്വാധീനം ചെലുത്താൻ കഴിവുള്ളതും ഉയർന്ന വളർച്ചാ സാധ്യതയുള്ളതുമായ സ്റ്റാർട്ടപ്പ് കമ്പനികളിൽ മൂലധന നിക്ഷേപം നടത്താനാണ് ഫെഡറൽ ബാങ്ക് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ 25 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്.

ഡിജിറ്റൽ ഫിനാൻഷ്യൽ സർവീസുകൾ, ബയോടെക്‌നോളജി, ഹൈടെക് ഫാമിംഗ്, ഹെൽത്ത്‌കെയർ, ലോജിസ്റ്റിക്‌സ്, ഇ-കൊമേഴ്‌സ് തുടങ്ങി വ്യത്യസ്ത മേഖലകളിലെ ചെറുകിട സംരംഭങ്ങളെ പിന്തുണയ്ക്കും. തുടക്കത്തിൽ കേരളത്തിലെയും ഗുജറാത്തിലെയും സ്റ്റാർട്ടപ്പ് പദ്ധതികളിലാണ് ബാങ്ക് ശ്രദ്ധയൂന്നുക. കേരളത്തിലെ സ്റ്റാർട്ടപ്പ് വില്ലേജുമായും മോബ്മീ വയർലെസുമായും കഴിഞ്ഞ മാർച്ചിൽ ഫെഡറൽ ബാങ്ക് കൈകോർത്തിരുന്നു.