ജിഡിപി വളർച്ച 7.8 ശതമാനമായി തുടരുമെന്ന് ബാർക്ലെയ്‌സ്

Posted on: September 7, 2015

Barclays-Bank-Big

മുംബൈ : നടപ്പുവർഷം ഇന്ത്യയുടെ ജിഡിപി വളർച്ചാ അനുമാനം 7.8 ശതമാനമായി തുടരുമെന്ന് ബ്രിട്ടീഷ് ധനകാര്യ സ്ഥാപനമായ ബാർക്ലെയ്‌സ്. ഗവൺമെന്റിന്റെ ചെലവഴിക്കലുകളും ഉപഭോഗ ശൈലിയും ജിഡിപി വളർച്ചയ്ക്ക് അനുകൂലമാണെന്നാണ് ബാർക്ലെയ്‌സിന്റെ വിലയിരുത്തൽ. 2015-16 ലെ ഒന്നാം ക്വാർട്ടറിൽ 7 ശതമാനം വളർച്ച കൈവരിച്ചു.

റിസർവ് ബാങ്ക് ഗവർണറും മുഖ്യ സാമ്പത്തികോപദേഷ്ടാവും ജിഡിപി വളർച്ച സംബന്ധിച്ച് ശുഭപ്രതീക്ഷകളാണ് പങ്കുവച്ചത്. വരും മാസങ്ങളിലെ പണനയങ്ങളും വളർച്ചയെ പിന്തുണയ്ക്കുമെന്നാണ് ബാർക്ലെയ്‌സിന്റെ നിഗമനം. റിസർവ് ബാങ്ക് രണ്ടാംപകുതിയിൽ 25 ബേസിസ് പോയിന്റ് അടിസ്ഥാനത്തിൽ റിപ്പോ നിരക്ക് കുറച്ചേക്കുമെന്നും ബാർക്ലെയ്‌സ് കണക്കുകൂട്ടുന്നു.