കോവിഡ് : ഇന്ത്യയുടെ നഷ്ടം 5.4 ലക്ഷം കോടിയെന്ന് ബാർക്ലെയ്‌സ്

Posted on: May 26, 2021

മുംബൈ : കോവിഡ് മഹാമാരി ഇന്ത്യന്‍ സമ്പദ്ഘടനയില്‍ ഉണ്ടാക്കുന്ന നഷ്ടം 5.4 ലക്ഷം കോടി രൂപയുടേത് (7400 കോടി ഡോളര്‍) ആയിരിക്കുമെന്ന് ആഗോള ബാങ്കിംഗ് സ്ഥാപനമായ ബാര്‍ക്ലെയ്‌സ്. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാനത്തില്‍ 2.4 ശതമാനത്തിന്റ ഇടിവ് ഇതുണ്ടാക്കുമെന്നാണ് ബാര്‍ക്ലെയ്സിന്റെ പഠന റി
പ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

നടപ്പു സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം 9.2 ശതമാനമായി ബാര്‍ക്ലെയ്‌സ് താജി. 10 ശതമാനം വളര്‍ച്ചയായിരുന്നു നേരത്തെ പ്രവചിച്ചിരുന്നത്.

കോവിഡ് രണ്ടാം വ്യാപനം പ്രതീക്ഷിച്ചതിനെക്കാള്‍ രൂക്ഷമായതോടെ പല സംസ്ഥാനങ്ങളും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് വ്യവസായ-വാണിജ്യ ഇടപാടുകള്‍ തടസ്സപ്പെടാന്‍ ഇടയാക്കിയിട്ടുണ്ട്. ഇന്ത്യയുടെ വാക്‌സിനേഷന്‍ ദൗത്യം വേണ്ടത്ര വേഗത്തില്‍ പുരോഗമിച്ചില്ലെങ്കില്‍ വളര്‍ച്ച വീണ്ടും താഴുമെന്നാണ് അനുമാനം.

TAGS: Barclays |