കൊച്ചി മെട്രോ കോച്ചുകൾ 100 ദിവസത്തിനുള്ളിൽ

Posted on: September 3, 2015

Kochi-Metro-Rail-Logo-new-B

കൊച്ചി : കൊച്ചി മെട്രോയുടെ കോച്ചുകൾ 100 ദിവസത്തിനുള്ളിൽ അൽസ്‌റ്റോം കൊച്ചിയിൽ എത്തിക്കും. മെട്രോ റെയിൽ വൈറ്റിലയിൽ നിന്ന് തൃപ്പൂണിത്തുറയിലേക്ക് നീട്ടുന്നതിന്റെ ഭാഗമായി റോഡ് വികസനത്തിന് 123 കോടി രൂപയും ചമ്പക്കരയിൽ പുതിയ പാലം നിർമ്മിക്കുന്നതിന് 45 കോടി രൂപയും അനുവദിക്കും. മെട്രോ പാലാരിവട്ടത്തു നിന്ന് കാക്കനാട്ടേക്ക് നീട്ടാൻ റോഡ് വികസനത്തിന് 190 കോടി രൂപയും അനുവദിക്കാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അധ്യക്ഷതയിൽ ഇന്നു കൊച്ചിയിൽ ചേർന്ന മെട്രോ അവലോകന യോഗം തീരുമാനിച്ചു. ഈ തുക അടുത്ത ബജറ്റിൽ ഉൾപ്പെടുത്തും.

ലൈറ്റ് മെട്രോ സംബന്ധിച്ച ഇ. ശ്രീധരനുമായുള്ള അഭിപ്രായഭിന്നതകൾ പരിഹരിച്ചതായി യോഗത്തിനുശേഷം മുഖ്യമന്ത്രി അറിയിച്ചു. പദ്ധതി സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തി കേന്ദ്രത്തിന് പുതിയ കത്ത് നൽകുമെന്നും അദ്ദേഹം പറഞ്ഞു. മെട്രോയുടെ പുതിയ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു.