റിലയൻസ് പവർ ബംഗ്ലാദേശിൽ 3 ബില്യൺ ഡോളർ മുതൽമുടക്കുന്നു

Posted on: June 6, 2015

Power-Plants-big

മുംബൈ : അനിൽ അംബാനിയുടെ റിലയൻസ് പവർ ബംഗ്ലാദേശിൽ 3 ബില്യൺ ഡോളർ മുതൽമുടക്കി മെഗാ പവർ പ്ലാന്റ് സ്ഥാപിക്കും. ഇതോടൊപ്പം ഫ്‌ളോട്ടിംഗ് എൽഎൻജി ഇംപോർട്ട് ടെർമിനലും സ്ഥാപിക്കും. മൂന്ന് വർഷത്തിനുള്ളിൽ 3,000 മെഗാവാട്ട് ശേഷിയുള്ള പവർ പ്ലാന്റും പ്രതിവർഷം 2 ദശലക്ഷം ടൺ ശേഷിയുള്ള എൽഎൻജി ടെർമിനലുമാണ് സ്ഥാപിക്കുന്നത്.

ബംഗ്ലാദേശ് പവർ ഡെവലപ്‌മെന്റ് ബോർഡ് ഊർജ്ജപദ്ധതിക്ക് ആവശ്യമായ സ്ഥലം നൽകും. കോക്‌സ് ബസാർ ജില്ലയിലെ മഹേഷ്ഖാലി ദ്വീപിലാണ് എൽഎൻജി ടെർമിനൽ സ്ഥാപിക്കുന്നത്. ഇതു സംബന്ധിച്ച കരാറിൽ റിലയൻസ് പവർ വൈസ് പ്രസിഡന്റ് സമീർ ഗുപ്ത ഒപ്പുവച്ചു. വൈദ്യുതി പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ബംഗ്ലാദേശിൽ ഈ രംഗത്തുള്ള ഏറ്റവും വലിയ വിദേശനിക്ഷേപമാണിത്.