ബംഗ്ലാദേശിൽ എൽഐസിക്ക് സംയുക്ത സംരംഭം

Posted on: June 8, 2015

Life-Insurance-Corporation-

ഡാക്ക : ബംഗ്ലാദേശിൽ സംയുക്തസംരംഭം തുടങ്ങാൻ എൽഐസിക്ക് അനുമതി ലഭിച്ചു. സംയുക്തസംരംഭം ആരംഭിക്കാൻ ബംഗ്ലാദേശ് ഇൻഷുറൻസ് ഡെവലപ്‌മെന്റ് ആൻഡ് റെഗുലേറ്ററി അഥോറിട്ടിയുടെ അനുമതി ലഭിക്കുന്ന രണ്ടാമത്തെ വിദേശ ഇൻഷുറൻസ് കമ്പനിയാണ് എൽഐസി. ഇതോടെ ബംഗ്ലാദേശിലെ പങ്കാളികളുമായി ചേർന്ന് എൽഐസി ബ്ംഗ്ലാദേശ് ലിമിറ്റഡ് എന്ന സംയുക്തസംരംഭത്തിന് തുടക്കം കുറിക്കാനാകും.

ബംഗ്ലാദേശിൽ 60 വർഷമായി എൽഐസി പ്രവർത്തിച്ചുവരുന്നു. ബംഗ്ലാദേശിന് പുറമെ നേപ്പാൾ, ശ്രീലങ്ക, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലും എൽഐസിക്ക് സാന്നിധ്യമുണ്ട്. സ്വകാര്യമേഖലയിൽ 60 ഇൻഷുറൻസ് കമ്പനികളാണ് ബംഗ്ലാദേശിലുള്ളത്.