മെച്ചപ്പെട്ട സേവനങ്ങളുമായി ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

Posted on: November 9, 2023

കൊച്ചി : മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷി ഉപയോക്താക്കള്‍ക്കും മെച്ചപ്പെട്ട സേവനങ്ങളൊരുക്കി ഉജ്ജീവന്‍ സ്‌മോള്‍ഫിനാന്‍സ് ബാങ്ക്. ബാങ്ക് നല്‍കുന്ന സൗജന്യവാതില്‍പ്പടി സേവനങ്ങളുടെ പരിധി ഇപ്പോള്‍ 25000 രൂപയാക്കി ഉയര്‍ത്തി.

ഒരു മാസം നാല് തവണ ഈ സൗകര്യം പ്രയോജനപ്പെടുത്താനാകും. ക്യാഷ്പിക്കപ്പ് & ഡെലിവറി, ഡിമാന്‍ഡ് ഡ്രാഫ്റ്റ് ഡെലിവറി, ചെക്ക്പിക്ക്-അപ്പ് എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. പ്രൊഫൈല്‍ അപ്‌ഡേറ്റ് ഫോം 15ജി എച്ച് സമര്‍പ്പിക്കല്‍, ഡെബിറ്റ് കാര്‍ഡ് വിതരണം എന്നീ സൗകര്യങ്ങളും ലഭ്യമാകും.

കൂടാതെ ഉപയോക്താക്കള്‍ക്ക് 1800 208 2121 എന്ന നമ്പറില്‍ വിളിച്ച് ആവശ്യങ്ങള്‍ ബാങ്കിനെ ബോധ്യപ്പെടുത്താനുമാകും. ആഴ്ചയില്‍ ഏഴ് ദിവസം 24 മണിക്കൂറും ഈ സൗജന്യസേവനം ഉപയോഗപ്പെടുത്താം. ഈ വിഭാഗങ്ങളിലെ ഒരു ലക്ഷത്തിലധികം ഉജ്ജീവന്‍ എസ്എഫ്ബി ഉപയോക്താക്കള്‍ക്ക് ഈസേവനങ്ങള്‍ ഗുണകരമാകും.