ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കും എസ്എംസി ഗ്ലോബലും സഹകരണത്തില്‍

Posted on: September 28, 2023


കൊച്ചി : ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കും എസ്എംസി ഗ്ലോബല്‍ സെക്യൂരിറ്റീസ് ലിമിറ്റഡും ഓണ്‍ലൈന്‍ ട്രേഡിംഗ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ഔദ്യോഗിക പങ്കാളിത്തം പ്രഖ്യാപിച്ചു. ഈ പങ്കാളിത്തത്തിലൂടെ സേവിംഗ്‌സ്, ഡീമാറ്റ്, ട്രേഡിംഗ് അക്കൗണ്ടുകള്‍ തുടങ്ങിയവനങ്ങള്‍ വാഗ്ദാനം ചെയ്യും. ഉജ്ജീവന്‍ എസ്എഫ്ബിയുടെ ഉപയോക്താക്കള്‍ക്ക് തടസരഹിതവും സൗകര്യപ്രദവുമായ ട്രേഡിങ് ആണ് ഇതുവഴി ലഭ്യമാകുക.

ഇന്ത്യ മുഴുനീളമുള്ള 76 ലക്ഷത്തിലധികം ഉപയോക്താക്കള്‍ക്ക് സേവനം നല്‍കിക്കൊണ്ടിരിക്കുന്ന ഉജ്ജീവന്‍ എസ്എഫ്ബിയുടെ വിപുലമായ ശൃംഖലയുമായി കൈകോര്‍ക്കുന്നതിലൂടെ, എസ്എംസി ഗ്ലോബലിന് ഉപ
യോക്താക്കളുടെ ശ്രേണി വിപുലീകരിക്കാനും ഈ പങ്കാളിത്തം ഊര്‍ജം നല്‍കും. ട്രേഡിംഗ്, ഡീമാറ്റ് അക്കൗണ്ടുകളുടെ സേവനങ്ങള്‍ എസ്എംസി ഗ്ലോബല്‍ കൈകാര്യം ചെയ്യും. ബാങ്കിന്റെഉപയോക്താക്കള്‍ക്ക് എസ്എംസി പൂര്‍ണവും ഡിസ്‌കൗണ്ട് ബ്രോക്കറേജ് സേവനങ്ങളും വാഗ്ദാനം ചെയ്യും. നിലവിലുള്ള ഉ
ജ്ജീവന്‍ എസ്എഫ്ബി ഉപയോക്താക്കള്‍ക്ക് ഉജ്ജീവന്‍ എസ്എഫ്ബി മൊബൈല്‍ ബാങ്കിങ് ആപ്പ് വഴി ഒരു ഡീമാറ്റ് അക്കൗണ്ട് തുറക്കാം.