ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് കൊല്ലത്ത്

Posted on: February 17, 2024


 

തിരുവനന്തപുരം : ഉജ്ജീവന്‍സ്‌മോള്‍ ഫിനാന്‍സ് ബാങ്കിമിറ്റഡ് (ഉജ്ജീവന്‍ എസ്എഫ്ബി ബാങ്ക്) കൊല്ലത്തും പ്രവര്‍ത്തനമാരംഭിച്ചു. ഡിജിറ്റല്‍ ബാങ്കിങ്ങിന് മുന്‍ഗണന നല്‍കുകയും വരുമാനമാര്‍ഗങ്ങള്‍ വൈവിധ്യവത്കരിക്കുകയും ചെയ്യുമ്പോള്‍ വൈവിധ്യവും സുസ്ഥിരവുമായ ഉപഭോഅടിത്തറ കെട്ടിപ്പടുക്കുക
യാണ് ബാങ്ക് ലക്ഷ്യമിടുന്നത്.

കേരളത്തില്‍ നിലവിലുള്ള 20 ശാഖകളിലൂടെ ഉജ്ജീവന്‍ എസ്എഫ്ബി 1.75 ലക്ഷം ഉപയോക്താക്കള്‍ക്ക് സേവനം നല്‍കുന്നു. ഉജ്ജീവന് എസ്എഫ്ബി അതിന്റെ വിപുലമായ ശാഖകളിലൂടെയും ഡിജിറ്റല്‍ നെറ്റ്വര്‍ക്കുകളിലൂടെയും ആകര്‍ഷകമായ പലിശ നിരക്കില്‍ ടേം ഡെപ്പോസിറ്റുകള്‍ വാഗ്ദാനം ചെയ്യുന്നു.

സാധാരണ ഉപയോക്താക്കള്‍ക്ക് 8.25%, മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.75% എന്നിങ്ങനെയുള്ള ഏറ്റവും ഉയര്‍ന്ന സ്ഥിര നിക്ഷേപ പലിശ നിരക്കുകളിലൊന്ന് ബാങ്ക് 12 മാസവും 80 ആഴ്ചയും (560ദിവസം) കാലാവധി നല്‍കുന്നു.