ഉജ്ജീവൻ സ്‌മോൾ ഫിനാൻസ് ബാങ്കിന് ഷെഡ്യൂൾഡ് ബാങ്ക് പദവി

Posted on: August 31, 2017

ബംഗലുരു : ഉജ്ജീവൻ സ്‌മോൾ ഫിനാൻസ് ബാങ്കിന് ഷെഡ്യൂൾഡ് ബാങ്ക് പദവി ലഭിച്ചു. മൈക്രോഫിനാൻസ് രംഗത്ത് പ്രവർത്തിക്കുന്ന ഉജ്ജീവൻ ഫിനാൻഷ്യൽ സർവീസസിന്റെ സബ്‌സിഡയറിയാണ് ഉജ്ജീവൻ സ്‌മോൾ ഫിനാൻസ് ബാങ്ക്.

ഈ വർഷം ഫെബ്രുവരിയിൽ പ്രവർത്തനമാരംഭിച്ച ഉജ്ജീവൻ സ്‌മോൾ ഫിനാൻസ് ബാങ്കിന് 10 സംസ്ഥാനങ്ങളിലായി 65 പൂർണ്ണസജ്ജമായ ശാഖകളുണ്ട്. കൂടാതെ 2017-18 സാമ്പത്തികവർഷം നിലവിലുള്ള 160 ശാഖകളെയും 29 പുതിയ ഗ്രാമിണ കേന്ദ്രങ്ങളെയും ബാങ്ക് ശാഖകളായി മാറ്റും. ഉജ്ജീവന്റെ ചരിത്രത്തെ സുപ്രധാന നാഴികക്കല്ലാണ് ഷെഡ്യൂൾഡ് ബാങ്ക് പദവിയെന്ന് മാനേജിംഗ് ഡയറക് ടറും സിഇഒയുമായ സമിത് ഘോഷ് പറഞ്ഞു.