സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശനിരക്കുമായി ഫെഡറല്‍ ബാങ്ക്

Posted on: August 15, 2023


കൊച്ചി : എഴുപത്തിയേഴാം സ്വാതന്ത്യദിനത്തോടനുബന്ധിച്ച്, മുതിര്‍ന്ന പൗരന്മാരുടെ പേരിലുള്ള നിക്ഷേപങ്ങള്‍ക്ക് നിലവിലുള്ള നിരക്കിനെക്കാള്‍ എഴുപത്തിയേഴ് ബേസിസ് പോയിന്റ് ഉയര്‍ന്ന നിരക്ക് ഫെഡറല്‍ ബാങ്ക് പ്രഖ്യാപിച്ചു.

പുതിയ നിരക്കു പ്രകാരം പതിമൂന്നു മാസത്തേക്കുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്ക് സാധാരണക്കാര്‍ക്ക് 7.30 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.07 ശതമാനവും പലിശ ലഭിക്കും. ആഗസ്റ്റ് പതിനഞ്ചു മുതല്‍ ഹ്രസ്വകാലത്തേക്കു മാത്രമായിരിക്കും പുതിയ നിരക്ക് ലഭ്യമാവുക. സേവിംഗ്‌സ് നിക്ഷേപത്തിന് ബാങ്ക് നിലവില്‍ 7.15 ശതമാനം പലിശ നിരക്ക് ലഭ്യമാക്കിയിട്ടുണ്ട്.

”സുരക്ഷിതത്വവും വിശ്വാസ്യതയും ആസ്വദിക്കുന്നതിനൊപ്പം ഉയര്‍ന്ന വരുമാനം നേടാനുള്ള സുവര്‍ണാവസരവുമാണ് ഇടപാടുകാര്‍ക്ക് ലഭിച്ചിരിക്കുന്നത്. രാജ്യത്തിന്റെ 77 ആം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഈയൊരു ആനുകൂല്യം അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട് .’ ബാങ്കിന്റെ സീനിയര്‍ വൈസ് പ്രസിഡന്റും ഡെപ്പോസിറ്റ്, വെല്‍ത്ത് ആന്‍ഡ് ബാങ്കഷുറന്‍സ് ഹെഡ്ഡുമായ ജോയ് പി വി പ്രസ്താവിച്ചു.

 

TAGS: Federal Bank |