3.5 ലക്ഷം കോടി രൂപ കോര്‍പറേറ്റ് വായ്പയ്ക്കായി നീക്കി വയ്ക്കുമെന്ന് എസ്ബിഐ ചെയര്‍മാന്‍ ദിനേശ് കുമാര്‍ ഖാര

Posted on: August 10, 2023

കൊച്ചി : നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ (2023-24) 3.5 ലക്ഷം കോടി രൂപ കോര്‍പറേറ്റ് വായ്പ നല്‍കാന്‍ നീക്കി വയ്ക്കുമെന്ന് എസ്ബിഐ ചെയര്‍മാന്‍ ദിനേശ് കുമാര്‍ ഖാര പറഞ്ഞു.

വായ്പയായി നല്‍കാന്‍ പോകുന്ന 3.5 ലക്ഷം കോടി രൂപയില്‍ ഏകദേശം 70 ശതമാനവും ടേം ലോണുകളായിരിക്കും. ആഭ്യന്തര തലത്തില്‍ എസ്ബിഐ 2023 ജൂണ്‍ 30 വരെ അനുവദിച്ച വായ്പ 28 ലക്ഷം കോടി രൂപയാണ്.

ഇന്ത്യയില്‍ ക്രെഡിറ്റ് ഡിമാന്‍ഡ് കൂടുതലും അനുഭവപ്പെടുന്നത് ഭവന, വാഹന വ്യക്തിഗത വായ്പകള്‍ക്കാണെന്നും പറഞ്ഞു. എസ്ബിഐയുടെ റീട്ടെയ്ല്‍ വായ്പകളില്‍ 80 ശതമാനവും അനുവദിച്ചിരിക്കുന്നത് സാലറി അക്കൗണ്ട് ഹോള്‍ഡര്‍മാര്‍ക്കാണ്.

TAGS: SBI |