ഫെഡറല്‍ ബാങ്ക് എന്‍ആര്‍ഇ പുതിയ നിക്ഷേപ പദ്ധതിയായ ഡെപോസിറ്റ് പ്ലസ് അവതരിപ്പിച്ചു

Posted on: November 24, 2022

കൊച്ചി: നിലവിലുള്ള എന്‍ആര്‍ഇസ്ഥിര നിക്ഷേപങ്ങളേക്കാള്‍ ഉയര്‍ന്ന പലിശ ലഭിക്കുന്ന പുതിയ എന്‍ആര്‍ഇ നിക്ഷേപ പദ്ധതി ഡെപോസിറ്റ് പ്ലസ് എന്ന പേരില്‍ ഫെഡറല്‍ ബാങ്ക് അവതരിപ്പിച്ചു. പുതിയ പദ്ധതി പ്രകാരം 700 ദിവസത്തേക്ക് 7.50 ശതമാനം വരെ പരമാവധിപലിശ ലഭിക്കും.

നിക്ഷേപത്തിന്റെ പലിശ 3 മാസം കൂടുമ്പോള്‍ നിക്ഷേപത്തുകയിലേക്ക് ചേര്‍ക്കപ്പെടുന്നു. പലിശയ്ക്ക് ആദായ നികുതി ബാധകമല്ല എന്നതിനാല്‍ പ്രവാസികള്‍ക്ക് മികച്ച നിക്ഷേപ അവസരമാണിത്. കാലാവധിക്കു മുമ്പ് പിന്‍വലിക്കാനുള്ള സൗകര്യം ഡെപോസിറ്റ് പ്ലസ് പദ്ധതിയ്ക്ക് ലഭ്യമല്ല. എന്നിരുന്നാലും, ഏതെങ്കിലും സാഹചര്യത്തില്‍ പണം ആവശ്യമായി വരികയാണെങ്കില്‍ നിക്ഷേപതുകയുടെ 75 ശതമാനം വരെ വായ്പയായി ലഭിക്കുന്നതാണ്.

‘പ്രവാസികള്‍ക്ക് ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന സ്ഥിരനിക്ഷേപ പദ്ധതി വളരെ ആവേശത്തോടെയാണ് ഫെഡറല്‍ ബാങ്ക് അവതരിപ്പിക്കുന്നത്. ഏറ്റവും മികച്ച പദ്ധതികളും പലിശ നിരക്കുകളും പ്രവാസികള്‍ക്കു നല്‍കുന്നതില്‍ ഫെഡറല്‍ ബാങ്ക് എന്നും മുന്നിലാണ്.

പ്രവാസി ഇടപാടുകളുടെ 7 ശതമാനത്തോളം വിപണിവിഹിതമുള്ള ഫെഡറല്‍ ബാങ്ക് വഴിയാണ് പ്രവാസി റെമിറ്റന്‍സിന്റെ 22 ശതമാനം വിഹിതവും ഇന്ത്യയിലെത്തുന്നത് എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ ശാലിനി വാര്യര്‍ പറഞ്ഞു.

TAGS: Federal Bank |