ഉയര്‍ന്ന സ്ഥിര നിക്ഷേപ പലിശയുമായി ഇസാഫ് ബാങ്ക്

Posted on: November 4, 2022

കൊച്ചി : മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സ്ഥിര നിക്ഷേപ പലിശ നിരക്ക് 8.5 ശതമാനമായി ഉയര്‍ത്തി ഇസാ
ഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്. വിവിധ കാലയളവിലുള്ള റസിഡന്റ്, എന്‍ആര്‍ഒ, എന്‍ആര്‍ഇ അ
ക്കൗണ്ടുകളുടെ ടേം ഡെപ്പോസിറ്റുകളുടെ പലിശ നിരക്കും ബാങ്ക് വര്‍ധിപ്പിച്ചിട്ടുണ്ട്.

രണ്ട് കോടി രൂപയില്‍ താഴെ മൂല്യമുള്ള റസിഡന്റ്, എന്‍ആര്‍ഇ, എന്‍ആര്‍ഒ അക്കൗണ്ടുകളുടെ പലിശ നിരക്കാണ് ഉയര്‍ത്തിയത്. ഈ മാസം 30 വരെയാണ് കാലാവധി. ഏഴ് മുതല്‍ 14 ദിവസം വരെ കാലാവധിയുള്ള റസിഡന്റ്, എന്‍ആര്‍ഒ നിക്ഷേപങ്ങളുടെ പലിശ നിരക്ക് 4 ശതമാനവും , 15 മുതല്‍ 59 ദിവസം വരെ കാലാവധിയുള്ള റസിഡന്റ്, എന്‍ആര്‍ഒ നിക്ഷേപങ്ങളുടെ പുതുക്കിയ പലിശനിരക്ക് 4.50 ശതമാനവും എന്നിങ്ങനെയായിരിക്കും.

60 മുതല്‍ 90 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പുതിയ പലിശ നിരക്ക് 5ശതമാനവും, 91-182 ദിവസത്തിനു മിടയില്‍ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 5.25ശതമാനവും, 183 ദിവസത്തിനും ഒരു വര്‍ഷത്തിനുമിടയില്‍ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 5.50ശതമാനം എന്നിങ്ങനെ പലിശ നിരക്ക് ലഭിക്കും. രണ്ട് വര്‍ഷത്തിനും 998 ദിവസത്തിനുമിടയില്‍ കാലാവധിയുള്ള റസിഡന്റ്, എന്‍ആര്‍ഒ, എന്‍ആര്‍ഇ നിക്ഷേപങ്ങള്‍ക്ക് 7.25 ശതമാനവും, 999 ദിവസത്തെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 8ശതമാനവും പലിശയും ലഭിക്കും.

1000 ദിവസത്തിനും മൂന്ന് വര്‍ഷത്തിനുമിടയില്‍ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് പുതിയ പലിശ നിരക്ക് 7.25 ശതമാനവും ആയിരിക്കും. മൂന്ന് വര്‍ഷത്തിനും നാല് വര്‍ഷത്തിനുമിടയില്‍ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പുതുക്കിയ നിരക്ക് 5.75ശതമാനവും ആയിരിക്കും. നാല് വര്‍ഷത്തിനും അഞ്ച് വര്‍ഷത്തിനുമിടയില്‍ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പുതുക്കിയ പലിശനിരക്ക് 5.75 ശതമാനവും, അഞ്ച് വര്‍ഷം മുതല്‍ പത്ത് വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്ക് 5.25 ശതമാനവും എന്നിങ്ങനെയാണ്.

മുതിര്‍ന്ന പൗരന്മാര്‍ക്ക് എല്ലാ കാലയളവിലെയും റസിഡന്റ് ടേം ഡെപ്പോസിറ്റുകള്‍ക്ക് പുതിയ പലിശ നിരക്കുകള്‍ക്കു പുറമെ 0.5 ശതമാനവും അധിക പലിശയും ലഭിക്കും.

 

TAGS: ESAF Bank |