ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നു

Posted on: November 2, 2022

 

കൊച്ചി : ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നു. ഏജീസ് ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സുമായി ചേര്‍ന്നാണ് ഗ്രൂപ്പ് ക്രെഡിറ്റ് ഷീല്‍ഡ് പരിരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പ്രീമിയം അടയ്ക്കുന്നതുമുതല്‍ ഒരുവര്‍ഷത്തേക്ക് കാര്‍ഡിന്റെ വായ്പ പരിധി അടിസ്ഥാനമാക്കി പരമാവധി മൂന്നുലക്ഷം രൂപവരെ പരിരക്ഷ ലഭിക്കും. ഇത് പുതുക്കാനും സൗകര്യമുണ്ട്. ലളിതവും സൗകര്യപ്രദവുമായ രീതിയില്‍ സുരക്ഷിതത്വം ഉറപ്പാക്കിയാണ്.

ഈ ഇന്‍ഷുറന്‍സ് ഒരുക്കിയിരിക്കുന്നതെന്നും ഫെഡറല്‍ ബാങ്ക് വെബ്‌സൈറ്റില്‍നിന്ന് മൂന്നു മിനിറ്റിനുള്ളില്‍ പോളിസി വാങ്ങാമെന്നും ബാങ്ക് അറിയിച്ചു. വിസ, മാസ്റ്റര്‍ കാര്‍ഡ്, റുപേ എന്നിവയുമായി ചേര്‍ന്ന് സെലെസ്റ്റ, ഇംപീരിയോ, സിഗ്‌നിറ്റ് എന്നിങ്ങനെ മൂന്നുതരം ക്രെഡിറ്റ് കാര്‍ഡുകളാണ് ഫെഡറല്‍ ബാങ്ക് വിപണിയില്‍ ഇറക്കിയിട്ടുള്ളത്.

 

TAGS: Federal Bank |