പുതുതലമുറകോണ്ടാക്ട് സെന്ററുമായി എസ്ബിഐ

Posted on: October 11, 2022

 

കൊച്ചി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട വ്യക്തിഗത ഉപഭോക്തൃ സേവനങ്ങള്‍ നല്‍കുന്ന പുതുതലമുറ കോണ്ടാക്ട് സെന്റര്‍ അവതരിപ്പിച്ചു. 12 ഭാഷകളിലായി എല്ലാ ദിവസവും മുഴുനന്‍ സമയവും ലഭ്യമാകുന്നതാണ് ഈ സേവനം.

1800-1234, 1800-2100 എന്നിങ്ങനെ ഓര്‍മിക്കാന്‍ എളുപ്പമുള്ള നാലക്ക ടോള്‍ ഫ്രീ നമ്പറാണ് ബാങ്ക് അവതരിപ്പിച്ചിട്ടുള്ളത്. നിലവില്‍ 1.5 കോടി കോളുകളാണ് കോണ്ടാക്ട് സെന്റര്‍ ഓരോ മാസവും കൈകാര്യം ചെയ്യുന്നത്. ഇവയില്‍ 40 ശതമാനവും ഐവിആര്‍ വഴി സ്വയം സേവനം നല്‍കാനാവുന്നതുമാണ്. ബാക്കിയുള്ളവ 3500-ല്‍ ഏറെ വരുന്ന ടെലി കോളര്‍ പ്രതിനിധികള്‍ കൈകാര്യം ചെയ്യും.

എടിഎം കാര്‍ഡുകള്‍, ചെക്ക് ബുക്കുകള്‍, അടിയന്തര സേവനങ്ങള്‍ (എടിഎം, ഡിജിറ്റല്‍ സേവനങ്ങള്‍ എന്നിവ ബ്ലോക്കു ചെയ്യല്‍) തുടങ്ങിയവയെല്ലാം ഇതിലൂടെ സാധ്യമാകും. ഡിജിറ്റല്‍ സേവനങ്ങള്‍, പിന്തുണ, പദ്ധതികളെ കുറിച്ചുള്ള വിവരങ്ങള്‍ തുടങ്ങിയവയും ലഭിക്കും. ഉപഭോക്തൃ കേന്ദ്രീകൃതമായ വ്യക്തിഗത അനുഭവങ്ങള്‍ നല്‍കാനാണ് എസ്ബിഐ ശ്രമിക്കുന്നതെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ എസ്ബിഐ ചെയര്‍മാന്‍ ദിനേഷ് ഖാര പറഞ്ഞു. ഉപഭോക്താക്കള്‍ കൂടുതലായി ഡിജിറ്റല്‍ രീതികളിലേക്കു നീങ്ങുമ്പോള്‍ വോയ്‌സ് പ്രിയപ്പെട്ട മേഖലയായി മാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

TAGS: SBI |