ഐസിഐസിഐ ബാങ്ക് എമിറേറ്റ്‌സ് സ്‌കൈവാര്‍ഡ്‌സുമായി സഹകരിച്ച് കോ ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചു

Posted on: March 16, 2022

കൊച്ചി : എമിറേറ്റ്‌സിന്റേയും ഫ്‌ളൈദുബൈയുടേയും ലോയല്‍റ്റി പ്രോഗ്രാമായ എമിറേറ്റ്‌സ് സ്‌കൈവാര്‍ഡ്‌സുമായി സഹകരിച്ച് ഐസിഐസിഐ ബാങ്ക് കോ ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡായ ?എമിറേറ്റ്‌സ് സ്‌കൈവാര്‍ഡ് ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചു. യാത്ര, ലൈഫ് സ്‌റ്റൈല്‍, പ്രതിദിന ചെലവഴിക്കലുകള്‍ എന്നിവയിലൂടെ റിവാര്‍ഡ് പോയിന്റുകള്‍ നേടാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം നല്‍കുന്ന ഈ ശ്രേണിയിലെ കാര്‍ഡുകള്‍ സ്ഥിരമായി വിദേശ യാത്ര നടത്തുന്നവര്‍ക്ക് തികച്ചും അനുയോജ്യവും ഏറ്റവും മികച്ച ആനുകൂല്യങ്ങളും റിവാര്‍ഡുകളും നല്‍കുന്നതുമാണ്.

എമിറേറ്റ്‌സ് സ്‌കൈവാര്‍ഡ്‌സുമായി സഹകരണത്തിലേര്‍പ്പെടുന്ന ആദ്യ ഇന്ത്യന്‍ ബാങ്കാണ് ഐസിഐസിഐ ബാങ്ക്. വിസയുമായി സഹകരിച്ച് എമിറേറ്റ്‌സ് സ്‌കൈവാര്‍ഡ്‌സ് ഐസിഐസിഐ ബാങ്ക് എമറാള്‍ഡ് ക്രെഡിറ്റ് കാര്‍ഡ് എമിറേറ്റ്‌സ് സ്‌കൈവാര്‍ഡ്‌സ് ഐസിഐസിഐ ബാങ്ക് സഫീറോ ക്രെഡിറ്റ് കാര്‍ഡ് എമിറേറ്റ്‌സ് സ്‌കൈവാര്‍ഡ് ഐസിഐസിഐ ബാങ്ക് റൂബിക്‌സ് ക്രെഡിറ്റ് കാര്‍ഡ് എന്നീ മൂന്ന് വിഭാഗം കാര്‍ഡുകളായ അവതരിപ്പിക്കുന്നത്. നൂറു രൂപ ചെലവഴിക്കുമ്പോള്‍ 2.5 സ്‌കൈവാര്‍ഡ്‌സ് മൈലുകള്‍ വരെ കാര്‍ഡിലൂടെ ലഭിക്കും.

റിവാര്‍ഡ്‌സ് അനുഭവത്തെ ഉയരങ്ങളിലേക്ക് എത്തിക്കാന്‍ ഈ കാര്‍ഡുകള്‍ക്കു കഴിയുമെന്ന് ഐസിഐസിഐ ബാങ്ക് അണ്‍സെക്യേര്‍ഡ് അസറ്റ്‌സ് വിഭാഗം മേധാവി സുദിപ്ത റോയ് പറഞ്ഞു.

ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ഭാവിയിലെ വിമാന യാത്രകള്‍ക്കായി മൈലുകള്‍ ശേഖരിക്കാനുള്ള മികച്ച അനുഭവമാണ് എമിറേറ്റ്‌സ് സ്‌കൈ വാര്‍ഡ്‌സ് ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്നതെന്ന് എമിറേറ്റ്‌സ് സ്‌കൈവാര്‍ഡ്‌സ് ഡിവിഷണല്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. നെജിബ് ബെന്‍ ഖെദര്‍ പറഞ്ഞു.