എസ്ബിഐ മൂന്ന് എന്‍ബിഎഫ്സികളുമായി സഹകരണ വായ്പാ കരാര്‍ ഒപ്പിട്ടു

Posted on: October 2, 2021

കൊച്ചി : രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാക്കളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മൂന്ന് ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുമായി സുപ്രധാനമായൊരു കരാര്‍ ഒപ്പിട്ടു. ജോയിന്റ് ലൈബിലിറ്റി ഗ്രൂപ്പുകളിലെ (ജെഎല്‍ജി) വ്യക്തിഗത അംഗങ്ങള്‍ക്ക് കൃഷിയും വരുമാനവും ഉണ്ടാക്കുന്ന മറ്റ് പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള അനുബന്ധ പ്രവൃത്തികളും ഏറ്റെടുക്കുന്നതിന് വായ്പ അനുവദിയ്ക്കാന്‍ വേദിക ക്രെഡിറ്റ് ക്യാപിറ്റല്‍ ലിമിറ്റഡ്(വിസിസിഎല്‍), സേവ് മൈക്രോ ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് (എസ്എംപിഎല്‍), പൈസാലോ ഡിജിറ്റല്‍ ലിമിറ്റഡ് (പിഡിഎല്‍) എന്നിവയുമാണ് സഹ വായ്പാ സഹകരണത്തിന് കരാറിലെത്തിയത്.

ചെറുകിട വായ്പപകള്‍ കൂടുതലായി ആവശ്യംവരുന്ന ഗ്രാമീണ, അര്‍ദ്ധനഗര പ്രദേശങ്ങളില്‍ ഈ പങ്കാളിത്തത്തിലൂടെ, വായ്പാ സേവന വ്യാപ്തി വര്‍ദ്ധിപ്പിക്കാന്‍ ബാങ്കിന് കഴിയും. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിന് കൃഷിയിടങ്ങളിലെ യന്ത്രവത്ക്കരണം, വെയര്‍ഹൗസ് റെസീറ്റ് ഫിനാന്‍സ്, ഫാര്‍മര്‍ പ്രൊഡ്യൂസ് ഓര്‍ഗനൈസേഷനുകള്‍(എഫ്പിഒ) തുടങ്ങിയവയ്ക്ക് വായ്പാ ലഭ്യത വര്‍ദ്ധിപ്പിക്കാന്‍ എസ്ബിഐ വിവിധ എന്‍ബിഎഫ്സികളും എന്‍ബിഎഫ്സി മൈക്രോഫിനാന്‍സ് സ്ഥാപന(എന്‍ബിഎഫ്സി എംഎഫ്ഐ)ങ്ങളുമായി കൂടുതല്‍ സഹ-വായ്പാ സഹകരണം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്. സാധാരണക്കാര്‍ക്ക് ആകര്‍ഷകമായ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കുക എന്നതുകൂടിയാണ് ഇത്തരം പങ്കാളിത്തത്തിലൂടെ ബാങ്ക് ലക്ഷ്യമിടുന്നത്.

”ഈ സഹകരണം ദശലക്ഷക്കണക്കിന് ആളുകളെ സാമ്പത്തികമായി ശാക്തീകരിക്കുമെന്നും ബാങ്കിന്റെ വിശാലമായ വിതരണ ശൃംഖല കൂടുതല്‍ വളര്‍ത്തുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. ഇത് ബാങ്കിങ് സേവനങ്ങള്‍ പരിമിതമായി മാത്രം ലഭിയ്ക്കന്ന ജനവിഭാഗങ്ങള്‍ക്കിടയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുകയും അത് ഇന്ത്യന്‍ സമ്പത്ത്ഘടനയ്ക്ക് കുതിപ്പേകുകയും ചെയ്യും. ” എസ്ബിഐ ചെയര്‍മാന്‍ ശ്രീ. ദിനേശ് ഖാര പറഞ്ഞു.

 

 

TAGS: SBI |