തത്സമയ ‘കാര്‍ഡ്ലെസ്സ്  ഇഎംഐ’ സൗകര്യമൊരുക്കി ഐസിഐസിഐ ബാങ്ക്

Posted on: June 22, 2021

 കൊച്ചി: ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍നിന്നു ഓണ്‍ലൈനായി  ഉത്പന്നങ്ങള്‍ വാങ്ങുന്നതിനായി  ഐസിഐസിഐ ബാങ്ക്  തത്സമയ ‘കാര്‍ഡ്ലെസ്സ് ് ഇഎംഐ’ സൗകര്യം അവതരിപ്പിച്ചു.ഉയര്‍ന്ന  മൂല്യമുള്ള ഉത്പന്ന- സേവനങ്ങള്‍ക്കു നല്‍കേണ്ടി വരുന്ന തുക  ഉപഭോക്താക്കള്‍ക്ക് തത്സമയം, ഡിജിറ്റലായി  പ്രതിമാസ ഗഡുക്കളായി മാറ്റാം. മൊബൈല്‍ ഫോണ്‍, പാന്‍  ഒടിപി എന്നിവ ഉപയോഗിച്ച് എളുപ്പത്തില്‍ പേമെന്റ് പ്രതിമാസ ഗഡുവിലേക്കു മാറ്റാന്‍ സാധിക്കും. അഞ്ചു ലക്ഷം രൂപ വരെ പ്രതിമാസ ഗഡുവാക്കി മാറ്റുവാനാണ് അനുവദിച്ചിട്ടുള്ളത്.

ഇലക്‌ട്രോണിക്‌സ്, ഹോം അപ്ലയന്‍സസ്, ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍, യാത്ര, ഫാഷന്‍ വസ്ത്രങ്ങള്‍, സ്‌പോര്‍ട്‌സ്‌വേര്‍, വിദ്യാഭ്യാസം, വീട്ടാലങ്കാരവസ്തുക്കള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഈ സൗകര്യം ഉപയോഗിക്കാം.ബാറ്റ, ബജാജ് ഇലക്ര്ട്രിക്കല്‍സ്, കരിയര്‍ ലോഞ്ചര്‍, ഡി ഡെകോര്‍, ഡെക്കാത്ലോണ്‍, ഡ്യൂറോഫ്‌ളെക്സ്, ഫ്‌ളിപ്കാര്‍ട്ട്, ഹെല്‍ത്തിഫൈ, ഹെന്റി ഹാര്‍വിന്‍ എഡ്യൂക്കേഷന്‍, കുര്‍ലോണ്‍, ലെനോവോ, ലിഡോ ലേണിംഗ്, മൈന്ത്ര, മേക് മൈ ട്രിപ്പ്, മോര്‍ഫി റിച്ചാര്‍ഡ്‌സ്, നോക്കിയ, മാത്രം, പാനസോണിക്, പ്രിസ്റ്റിന്‍ കെയര്‍, റെയ്മണ്ട്‌സ്, സിംപ്ലിലേണ്‍, ടാറ്റ ക്ലിക്ക്, തിങ്ക് ആന്‍ഡ് ലേണ്‍, ടോപ്പര്‍, വേദാന്തു, വെറോ മോഡ, വിജയ് സെയില്‍സ്, അര്‍ബന്‍ ലാഡര്‍  തുടങ്ങി രണ്ടായിരത്തഞ്ഞൂറിലധികം  ബ്രാന്‍ഡുകള്‍ വാങ്ങുവാന്‍ ഈ സൗകര്യമുപയോഗപ്പെടുത്താം.  

ഭാവിയില്‍ കൂടുതല്‍ ബ്രാന്‍ഡുകള്‍ കൂട്ടിച്ചേര്‍ക്കുവാന്‍ ബാങ്ക് ഉദ്ദേശിക്കുന്നുണ്ട്.  ഈ സൗകര്യം ഒരുക്കുന്നതിനായി ഫ്‌ളെക്‌സ്മണി, ഷോപ് സെ തുടങ്ങിയ ഡിജിറ്റല്‍ ലെന്‍ഡിംഗ് പ്ലാറ്റ്‌ഫോമുകളുമായി ബാങ്ക് ടൈ അപ് ഉണ്ടാക്കിയിട്ടുണ്ട്.
   ”  കഴിഞ്ഞ ഉത്സവ സീസണില്‍ റീട്ടെയില്‍ സ്റ്റോറുകള്‍ക്കായി അവതരിപ്പിച്ച ‘കാര്‍ഡ്ലെസ്സ ് ഇ.എം.ഐ’ സൗകര്യം  ഓണ്‍ലൈന്‍ ഷോപ്പിംഗിലേക്കു കൂടി വ്യാപിപ്പിച്ചിരിക്കുകയാണ്.ഇതുവഴി ഞങ്ങളുടെ ഉപഭോക്താള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള ഉത്പന്നങ്ങള്‍ പൂര്‍ണ്ണമായും സമ്പര്‍ക്കരഹിതമായും സുരക്ഷിതമായും ഡിജിറ്റല്‍ സംവിധാനത്തിലൂടെ വാങ്ങാന്‍ സഹായിക്കുന്നു.  

മൊബൈല്‍ ഫോണും പാനും  ഒടിപിയുമുപയോഗിച്ച്  ഞങ്ങളുടെ ഉപയോക്താക്കള്‍ക്ക് 2500-ലധികം ഇ-കൊമേഴ്സ് വ്യാപാരികളില്‍ നിന്നും ബ്രാന്‍ഡുകളില്‍ നിന്നും ഷോപ്പിംഗ് നടത്താം. കാര്‍ഡ്ലെസ്സ് ഇ.എം.ഐ’ സൗകര്യം  ഞങ്ങളുടെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന മൂല്യമുള്ള ഉത്പന്നങ്ങള്‍ പ്രതിമാസ ഗഡുവിലൂടെ  തത്സമയം ഡിജിറ്റലായി വാങ്ങുവാന്‍ സാധിക്കുന്നു. ഇത് അവരുടെ വാങ്ങല്‍ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.”, എസിഐസിഐ ബാങ്ക്  അണ്‍സെക്യുവേഡ് അസറ്റ്‌സ് ഹെഡ് സുദിപ്ത റോയ് പറഞ്ഞു.  

TAGS: ICICI BANK |