ഐഡിലൈറ്റ്‌സ് വേനല്‍ക്കാല ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ഐസിഐസിഐ ബാങ്ക്

Posted on: April 8, 2021

 

 

കൊച്ചി: വേനല്‍ക്കാലത്തോട് അനുബന്ധിച്ച് ഐസിഐസിഐ ബാങ്ക് ഐഡിലൈറ്റ് എന്ന പേരിലുള്ള ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു.ആഡംബര ബ്രാന്‍ഡുകള്‍ മുതല്‍ സാധാരണ ഓണ്‍ലൈന്‍ വാങ്ങലുകള്‍ക്കു വരെ കാഷ്ബാക്കും ഡിസ്‌ക്കൗണ്ടും അടക്കമുള്ള ആനുകൂല്യങ്ങളാണു ലഭിക്കുക.

ഇതിനു പുറമെ ആഡംബര ബ്രാന്‍ഡുകള്‍ക്ക് ദിവസവും അധിക കാഷ്ബാക്ക് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും ലഭ്യമാക്കും. ഇ കോമേഴ്സ്, ഇലക്ട്രോണിക്സ്, ഓണ്‍ലൈന്‍ ഫൂഡ്, വാഹന മേഖല, ഓണ്‍ലൈന്‍ പഠനം തുടങ്ങി വിവിധ മേഖലകളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ലൈഫ് സ്റ്റൈല്‍ ആഡംബര ബ്രാന്‍ഡുകളില്‍ പതിവു ഡിസ്‌ക്കൗണ്ടുകള്‍ക്കു പുറമെ ക്രെഡിറ്റ് കാര്‍ഡില്‍ പത്തു ശതമാനം കാഷ് ബാക്ക് ലഭിക്കും. പലവ്യഞ്ജനങ്ങള്‍ക്ക് അഞ്ചു ശതമാനം കാഷ്ബാക്ക്, ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ക്ക് പത്തു ശതമാനം നിരക്കില്‍ 2,000 രൂപ വരെ കാഷ്ബാക്ക് തുടങ്ങി നിരവധി ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

TAGS: ICICI BANK |