എസ് ബി ഐ ഭവനവായ്പാ പലിശനിരക്ക് ഉയര്‍ത്തി

Posted on: April 6, 2021

 

മുംബൈ : രാജ്യത്തെ ഏറ്റവുംവലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവനവായ്പകളുടെ അടിസ്ഥാന പലിശ നിരക്ക് 6.95 ശതമാനമാക്കി വര്‍ധിപ്പിച്ചു. സിബില്‍ സ്‌കോര്‍ അടിസ്ഥാനമാക്കി നല്‍കിവന്നിരുന്ന ഇളവുകളും അവസാനിപ്പിച്ചിട്ടുണ്ട്.

ഉപഭോക്താക്കളുടെ സിബില്‍സ്‌കോര്‍ അടിസ്ഥാനമാക്കി മാര്‍ച്ച് 31 വരെ 6.70 ശതമാനം മുതല്‍ പലിശയ്ക്ക് എസ്.ബി.ഐ. ഭവനവായ്പകള്‍ അനുവദിച്ചിരുന്നു. പുതിയനിരക്ക് ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തിലായി. മാര്‍ച്ച് 31 വരെ പ്രൊസസിംഗ് ചാര്‍ജ് ഒഴിവാക്കി നല്‍കിയ നടപടിയും പിന്‍വലിച്ചിട്ടുണ്ട്. ഇതനുസരിച്ച് പുതിയ വായ്പകള്‍ക്ക് 0.40 ശതമാനം പ്രൊസസിംഗ് ചാര്‍ജും ജി.എസ്.ടി.യും നല്‍കണം. ചുരുങ്ങിയത് 10,000 രൂപയും പരമാവധി 30,000 രൂപയുമായിരിക്കും പ്രൊസസിംഗ് ചാര്‍ജ്.

 

TAGS: SBI |