യുവാക്കള്‍ക്കായി ‘ഐഒബി ട്രെന്‍ഡി’ പരിചയപ്പെടുത്തി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്

Posted on: March 25, 2021

കൊച്ചി: രാജ്യത്തു യുവജനതക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന ബാങ്കിംഗ് വശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ‘ഐഒബി ട്രെന്‍ഡി’ എന്ന പേരില്‍ സേവിംഗ്‌സ് അക്കൗണ്ട് സൗകര്യം ആരംഭിച്ചു.

ചെറുതും വലുതുമായ ബാങ്കിംഗ് സേവനങ്ങള്‍ തടസ്സരഹിതമായി യുവാക്കള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ആരംഭിച്ചിരിക്കുന്നത്. 21നും 38നും ഇടയില്‍ പ്രായമുള്ളവര്‍ക്കായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഐഒബി ട്രെന്‍ഡിക്ക് ‘ഓപ്പണിംഗ് ബാലന്‍സ്’ ആവശ്യമില്ല. കൂടാതെ ആദ്യ മാസത്തേക്ക് അധിക ചാര്‍ജുകളൊന്നും ഈടാക്കുകയില്ല.