ഐ.ഒ.ബി.ക്ക് 1,709 കോടി ലാഭം

Posted on: May 19, 2022

കൊച്ചി : ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് (ഐ.ഒ.ബി.) കഴിഞ്ഞ സാമ്പത്തികവര്‍ഷം (2021-22) 1,709 കോടി രൂപ അറ്റാദായം നേടി. 2020-21-ല്‍ 831 കോടി രൂപയായിരുന്നു അറ്റാദായം.

കഴിഞ്ഞ സാമ്പത്തികവര്‍ഷം ബാങ്കിന്റെ പ്രവര്‍ത്തനലാഭം 5,763 കോടി രൂപയാണ്. മൊത്തം ബിസിനസ് 3,79,885 കോടി രൂപയില്‍ നിന്ന് 4,17,960 കോടി രൂപയായി ഉയര്‍ന്നു. നാലാം പാദത്തില്‍ ബാങ്കിന്റെ ലാഭം 350 കോടി രൂപയില്‍ നിന്നും 552 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്.