ഐ.ഒ.ബിക്ക് 454 കോടി അറ്റാദായം

Posted on: February 4, 2022

കൊച്ചി : നടപ്പു സാമ്പത്തികവര്‍ഷം മൂന്നാം ത്രൈമാസത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് (ഐ.ഒ.ബി) 454കോടി രൂപ അറ്റാദായം. കഴിഞ്ഞ വര്ഷം ഇതേ കാലത്തെ 213 കോടിയില്‍ നിന്ന് 113 ശതമാനമാണ് വര്‍ധന. അതേ സമയം, പ്രവര്‍ത്തനലാഭം 12 ശതമാനം കുറഞ്ഞ് മുന്‍വര്‍ഷത്തെ 1,731 കോടിയില്‍ നിന്ന് 1,527 കോടി രൂപയായി.

മൊത്തം നിഷ്‌ക്രിയ ആസ്തി 12.19 ശതമാനത്തില്‍ നിന്ന് 10.4 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി 3.13 ശതമാനത്തില്‍ നിന്ന് 2.63 ശതമാനമായും കുറഞ്ഞിട്ടുണ്ട്. ആദ്യ ഒമ്പതു മാസക്കാലത്ത് അറ്റാദായം മുന്‍വര്‍ഷത്തെ 482 കോടിയില്‍ നിന്ന് 1,157 കോടിയായി വര്‍ധിച്ചു.