ബാങ്ക് ലയനം : അക്കൗണ്ട് ഉടമകൾ പുതിയ ചെക്ക് ബുക്ക് കൈപ്പറ്റണം

Posted on: March 18, 2021

തൃശ്ശൂര്‍ : പൊതുമേഖലാ ബാങ്കുകളടെ ലയനപ്രക്രിയയുടെ ഭാഗമായി, ലയിച്ച ബാങ്കുകളിലെ അക്കൗണ്ട് ഉടമകള്‍ പഴയ ചെക്ക് ബുക്കുകള്‍ ഏപ്രില്‍ ഒന്നിനകം മാറ്റിവാങ്ങണമെന്ന് നിര്‍ദേശം. പഴയ ചെക്ക്ബുക്ക് ഏപ്രില്‍ ഒന്നിനുശേഷം ഉപയോഗിക്കാനാവില്ല. നിലവിലുള്ള ഐ.എഫ്.എസ്.സി. കോഡും മാറും. പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയാണ് അറിയിപ്പ് നല്‍കിയത്.

ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ പഞ്ചാബ് നാഷണല്‍ ബാകുമായും ആന്ധ്ര ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക് എന്നിവ യൂണിയന്‍
ബാങ്ക് ഓഫ് ഇന്ത്യയുമായും ദേനബാങ്ക്, വിജയ ബാങ്ക് എന്നിവ ബാങ്ക് ഓഫ് ബറോഡയുമായും അലഹബാദ് ബാങ്ക് ഇന്ത്യന്‍ ബാങ്കുമായുമാണ് ലയിച്ചത്.

പഴയ ചെക്ക് ബുക്കുകള്‍ മാര്‍ച്ച് 31-നകം ഏത് ബാങ്കുമായിട്ടാണോ അവരുടെ അക്കൗണ്ടുകള്‍ ബന്ധിപ്പിച്ചിരിക്കുന്നത്, ആ ബാങ്കുകളിലെത്തി മാറ്റിവാങ്ങണം. പുതിയ ഐ.എഫ്.എസ്.സി. കോഡറിയിക്കാന്‍ എസ്.എം.എസ്. സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, സിന്‍ഡിക്കേറ്റ് ബാങ്ക് കാനറാ ബാങ്കുമായി ലയിച്ചെങ്കിലും പുതിയ നിര്‍ദേശം ഈ ബാങ്കുകളിലെ അക്കൗണ്ട് ഉടമകള്‍ക്ക് ലഭിച്ചിട്ടില്ല.

TAGS: PSU Bank |