സേവനനിരക്കുകള്‍ കൂട്ടില്ലെന്ന് പൊതുമേഖലാ ബാങ്കുകള്‍

Posted on: November 5, 2020

മുംബൈ : കോവിഡ് പശ്ചാത്തലത്തില്‍ സമീപ ഭാവിയില്‍ പൊതുമേഖലാ ബാങ്കുകളില്‍ സേവന നിരക്കുകള്‍ കൂട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. ആര്‍.ബി.ഐ.യുടെ നിര്‍ദേശപ്രകാരം പൊതുമേഖലയിലേതുള്‍പ്പെടെ ബാങ്കുകള്‍ക്ക് അവരുടെ സേവനങ്ങള്‍ക്ക് ഫീസ് നിര്‍ണയിക്കാനും ഈടാക്കാനും അനുവാദമുണ്ട്. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ നിലവില്‍ സേവനനിരക്കുകള്‍ ഉയര്‍ത്തില്ലെന്ന് പൊതുമേഖലാ ബാങ്കുകള്‍ അറിയിച്ചതായി ധനമന്ത്രാലയം വ്യക്തമാക്കി.

മാസംതോറും എ.ടി.എം. വഴിയുള്ള സൗജന്യ ഇടപാടുകളുടെ എണ്ണം ബാങ്ക് ഓഫ് ബറോഡ അഞ്ചില്‍നിന്ന് മൂന്നായി കുറച്ചിരുന്നു. ഇത് പിന്നീട് പിന്‍വലിച്ചു. ചില പൊതുമേഖലാ ബാങ്കുകള്‍ സേവന നിരക്കുകള്‍ വന്‍തോതില്‍ ഉയര്‍ത്തിയെന്ന റിപ്പോര്‍ട്ടുകളുടെകൂടി പശ്ചാത്തലത്തിലാണ് ഇക്കാര്യത്തില്‍ വിശദീകരണവുമായി ധനമന്ത്രാലയം രംഗത്തെത്തിയത്.

TAGS: PSU Bank |