പൊതുമേഖലാ ബാങ്ക് മേധാവികളുമായി ചര്‍ച്ച നാളെ

Posted on: May 10, 2020

ന്യൂഡല്‍ഹി : പൊതുമേഖലാ ബാങ്ക് മേധാവികളുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍ നാളെ ചര്‍ച്ച നടത്തും. വായ്പ വിതരണം, ബാങ്ക്, ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും (എന്‍ബിഎഫിസി) മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കുമുള്ള പിന്തുണ തുടങ്ങി യവയുടെ അവലോകനമാണു പ്രധാന അജന്‍ഡ.

റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ കുറച്ച് കൂടുതല്‍ പണ ലഭ്യത ഉറപ്പാക്കിയിട്ടും ബാങ്കുകള്‍ വായ്പ നല്‍കാന്‍ മടി കാട്ടുന്നുവെന്നു വിലയിരുത്തലുണ്ട്. എന്‍ബിഎഫ്‌സികള്‍ക്കും മറ്റും പണം നല്‍കണമെങ്കില്‍ കേന്ദ്രത്തിന്റെ കൗണ്ടര്‍ ഗാരന്റി വേണമെന്ന് ബാങ്കുകള്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറുമായുള്ള ചര്‍ച്ചയില്‍ വ്യക്തമാക്കിയിരുന്നു.

TAGS: PSU Bank |