മൂന്ന് പൊതുമേഖലാ ബാങ്കുകള്‍ക്ക് 14,500 കോടിയുടെ മൂലധന സഹായം

Posted on: March 15, 2021

മുംബൈ : റിസര്‍വ് ബാങ്കിന്റെ തിരുത്തല്‍നടപടികള്‍ നേരിടുന്ന മൂന്നു പൊതുമേഖലാ ബാങ്കുകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഉടന്‍ 14,500 കോടി രൂപയുടെ മൂലധനം കൈമാറിയേക്കും.

സെന്‍ട്രല്‍ബാങ്ക് ഓഫ് ഇന്ത്യ, യൂക്കോ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവയാണ് റിസര്‍വ് ബാങ്കിന്റെ പി.സി.എ. ഫ്രെയിംവര്‍ക്കിനുകീഴില്‍ തിരുത്തല്‍ നടപടി നേരിട്ടുവരുന്നത്. അതുകൊണ്ടുതന്നെ ഇവയ്ക്ക് വായ്പ നല്‍കാനും ഡയറക്ടര്‍മാരുടെ ഫീസ് നിര്‍ണയിക്കുന്നതിനുമുള്‍പ്പെടെ കടുത്ത നിയന്ത്രണങ്ങളുണ്ട്.

മൂന്നു ബാങ്കുകളുടെയും മൂലധനശേഷി ഉയര്‍ത്തി തിരുത്തല്‍ നടപടികളില്‍നിന്നു പുറത്തുകൊണ്ടുവരാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നാണ് വിവരം.

TAGS: PSU Bank |