ഐപിഒ നിക്ഷേപ സൗകര്യവുമായി പേടിഎം, പ്രാരംഭ പൊതു ഓഫറുകളില്‍ പങ്കെടുക്കാന്‍ നിക്ഷേപകരെ പ്രാപ്തരാക്കുന്നു

Posted on: December 3, 2020

ന്യൂഡല്‍ഹി: രാജ്യത്തെ ആഭ്യന്തര ഡിജിറ്റല്‍ ധനകാര്യ സേവന പ്ലാറ്റ്ഫോമായ പേടിഎമ്മിന്റെ സമ്പൂര്‍ണ ഉടമസ്ഥതയിലുള്ള സംരംഭമായ പേടിഎം മണി ഇന്ത്യയിലെ പ്രാരംഭ പൊതു ഓഫറുകളില്‍ (ഐപിഒ) നിക്ഷേപത്തിനുള്ള സൗകര്യം പ്രഖ്യാപിച്ചു. ഈ അവതരണം ചില്ലറ നിക്ഷേപകര്‍ക്ക് സമ്പത്ത് സൃഷ്ടിക്കാനുള്ള മികച്ച അവസരമാകും, കാരണം അവര്‍ക്ക് അതിവേഗം തടസമില്ലാതെ അപേക്ഷിക്കാനും വികസിച്ചുകൊണ്ടിരിക്കുന്ന വലിയ കമ്പനികളില്‍ പങ്കാളിയാകാനും സാധിക്കും.

ഐപിഒ നടപടിക്രമങ്ങള്‍ കമ്പനി പൂര്‍ണമായും ഡിജിറ്റലാക്കിയിട്ടുണ്ട്. രാജ്യത്തുടനീളമുള്ള റീട്ടെയില്‍ നിക്ഷേപകര്‍ക്ക് ലളിതമായി അപേക്ഷിക്കാനുമാകും. നവീകരണം തുടരുകയും ഉപയോക്താവിന്റെ അനുഭവം മെച്ചപ്പെടുത്താനും സാധിക്കും. ബാങ്ക് അക്കൗണ്ടുകളുമായി ലിങ്ക് ചെയ്തിട്ടുള്ള യുപിഐ ഐഡി വഴി നിക്ഷേപകര്‍ക്ക് ഉടനടി ഏറ്റവും പുതിയ ഐപിഒകളില്‍ അപേക്ഷിക്കാനുള്ള അവസരം പേടിഎം ഒരുക്കിയിട്ടുണ്ട്. ഇതുവഴി മുഴുവന്‍ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കാനുള്ള സമയം 3-4 ദിവസമായി ചുരുക്കിയിട്ടുണ്ട്.

ഐപിഒ വിന്‍ഡോകളിലെ അപേക്ഷകളില്‍ മാറ്റങ്ങള്‍ വരുത്താനും വീണ്ടും അപേക്ഷിക്കാനും റദ്ദാക്കാനുമുള്ള സൗകര്യവും പ്ലാറ്റ്ഫോം ഒരുക്കിയിട്ടുണ്ട്. വരുന്ന ഐപിഒകള്‍ ട്രാക്ക് ചെയ്യാനും വിശദാംശങ്ങള്‍ അറിയാനും ഐപിഒകളുടെ കഴിഞ്ഞ കാല പ്രകടനം അറിയാനും പേടിഎം മണി ആപ്പിലും വെബ്സൈറ്റിലും സൗകര്യമുണ്ട്.

ഇന്ത്യന്‍ സ്റ്റാര്‍ട്ട്-അപ്പ് ഇക്കോസിസ്റ്റത്തിന് മൂലധന വിപണിയില്‍ പ്രവേശിക്കാനുള്ള ആഗ്രഹം വര്‍ദ്ധിച്ചുവരികയാണ്, ഇപ്പോള്‍ കൂടുതല്‍ കമ്പനികള്‍ പൊതു ലിസ്റ്റിംഗുള്ള വിശാലമായ നിക്ഷേപകരില്‍ നിന്ന് മൂലധനം സമാഹരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അതേപോലെ തന്നെ നിക്ഷേപകരും തങ്ങളുടെ പോര്‍ട്ട്ഫോളിയോ വൈവിധ്യവല്‍ക്കരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഇത് വലിയ അവസരങ്ങളാണ് നല്‍കുന്നതെന്നും കൂടുതല്‍ പൗരന്മാരിലേക്ക് എത്തിക്കുവാന്‍ ആഗ്രഹിക്കുന്നുവെന്നും അടുത്ത ഭാവിയില്‍ തന്നെ ഐപിഒ ഫണ്ടിംഗ് അവതരിപ്പിക്കുവാന്‍ ആലോചിക്കുന്നുവെന്നും പേടിഎം മണി സിഇഒ വരുണ്‍ ശ്രീധര്‍ പറഞ്ഞു.

 

TAGS: Paytm |