ഐസിഐസിഐ ബാങ്ക് വീഡിയോ കെവൈസി അവതരിപ്പിച്ചു

Posted on: June 26, 2020

കൊച്ചി:പുതിയ ഉപഭോക്താക്കള്‍ക്ക് ബാങ്കുമായുള്ള വീഡിയോ ആശയ വിനിമയത്തിലൂടെ ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ കെവൈസി പൂര്‍ത്തിയാക്കുവാന്‍ ഐസിഐസിഐ ബാങ്ക് സംവിധാനമൊരുക്കി. സേവിംഗ്സ് അക്കൗണ്ട്, പേഴ്സണല്‍ ലോണ്‍, ക്രെഡിറ്റ് കാര്‍ഡ് എന്നിവയ്ക്കായി വീഡിയോ കെവൈസി സംവിധാനം ഉപയോഗിക്കാം.

പൂര്‍ണമായും ഡിജിറ്റല്‍ ആയ ഈ കടലാസി രഹിത സംവിധാനം ഭവന വായ്പകള്‍ക്കും മറ്റു റീട്ടെയില്‍ പദ്ധതികള്‍ക്കും ഘട്ടം ഘട്ടമായി നടപ്പാക്കും. ശമ്പള അക്കൗണ്ട് അടക്കമുള്ള സേവിംഗ്സ് അക്കൗണ്ടുകള്‍ ആരംഭിക്കുന്നവര്‍ക്ക് വീഡിയോ വഴിയുള്ള കെവൈസി പൂര്‍ത്തിയാക്കല്‍ പ്രയോജനപ്പെടുത്താനാവും.

ബാങ്കിന്റെ ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ക്കും ഇതു പ്രയോജനപ്പെടുത്താം. മറ്റു ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും ഭവന വായ്പകള്‍ക്കും മറ്റു ചെറുകിട പദ്ധതികള്‍ക്കും ഉടന്‍ തന്നെ ഈ സേവനം ലഭ്യമാക്കും. ശമ്പള അക്കൗണ്ട് ആരംഭിക്കാനും പേഴ്സണല്‍ ലോണ്‍ നേടാനും ഈ സൗകര്യം ലഭ്യമാക്കുന്ന ആദ്യ സ്ഥാപനമാണ് ഐസിഐസിഐ ബാങ്ക്.

ബാങ്ക് ശാഖയില്‍ പോകുകയോ ഉദ്യോഗസ്ഥരെ സന്ദര്‍ശിക്കുകയോ ചെയ്യാതെ ഏതാനും മിനിറ്റുകള്‍ക്കകം പൂര്‍ത്തിയാക്കാനാവുന്ന ഈ സംവിധാനത്തിന് നിലവിലെ കോവിഡ് പശ്ചാത്തലത്തില്‍ പ്രസക്തി ഏറെയാണെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഐസിഐസിഐ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അനൂപ് ബഗ്ചി ചൂണ്ടിക്കാട്ടി.

ഒരു ഡിജിറ്റല്‍ ഉപകരണം, പാന്‍ കാര്‍ഡ്, പേന, പേപ്പര്‍ എന്നിവ കൈവശമുണ്ടെങ്കില്‍ വീട്ടിലിരുന്ന ഏതാനും മിനിറ്റുകള്‍ക്കകം കെവൈസി പ്രക്രിയ പൂര്‍ത്തിയാക്കാന്‍ ഉപഭോക്താവിനാകും. ഏതാനും മണിക്കൂറുകള്‍ക്കം പുതിയ ഉപഭോക്താവിന്റെ സേവിംഗ്സ്/ ശമ്പള അക്കൗണ്ടുകള്‍ പൂര്‍ണമായും പ്രവര്‍ത്തന ക്ഷമമാകും. പുതിയ ഒരു ഉപഭോക്താവ് ഓണ്‍ലൈന്‍ ഇന്‍സ്റ്റാ സേവിംഗ്സ് അക്കൗണ്ട് ആരംഭിക്കുമ്പോള്‍ ആ വ്യക്തിക്ക് വീഡിയോ കെവൈസിക്കുള്ള സൗകര്യം ലഭിക്കും. ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കുമ്പോഴും ഇതു ലഭിക്കും. ഗോള്‍ഡ് പ്രിവിലേജ് അക്കൗണ്ട്, ദി വണ്‍, ശമ്പള അക്കൗണ്ടുകള്‍, പേഴ്സണല്‍ ലോണ്‍ എന്നിവയ്ക്കും ഈ സൗകര്യം ലഭ്യമാണ്. അക്കൗണ്ട് ആരംഭിക്കുമ്പോള്‍ ഇന്ത്യയില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ക്കാണ് ഈ സൗകര്യങ്ങള്‍ ലഭിക്കുക.

TAGS: ICICI BANK |