കോര്‍പ്പറേഷന്‍ ബാങ്കിന് പുരസ്‌ക്കാരം

Posted on: November 16, 2019

കൊച്ചി : കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കോര്‍പ്പറേഷന്‍ ബാങ്ക് ഔദ്യോഗിക ഭാഷ നടപ്പാക്കിയ മികച്ച സ്ഥാപനത്തിനുള്ള പുരസ്‌ക്കാരത്തിന് അര്‍ഹരായി. ഏപ്രില്‍- സെപ്റ്റംബര്‍ കാലയളവിലെ പ്രകടനത്തിനാണ് അംഗീകാരം. കോര്‍പ്പറേഷന്‍ ബാങ്ക് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ബിരുപാക്ഷ മിശ്ര കേന്ദ്ര ധനവകുപ്പ് അഡീഷണല്‍ സെക്രട്ടറി ദക്ഷിത ദാസില്‍ നിന്നു പുരസ്‌ക്കാരം ഏറ്റുവാങ്ങി.