കോർപറേഷൻ ബാങ്കിന് നാഷണൽ പേമെന്റ്‌സ് എക്‌സലൻസ് അവാർഡുകൾ

Posted on: January 4, 2016

 

നാഷണൽ പേമെന്റ് എക്‌സലൻസ് അവാർഡുകൾ ആർബിഐ ഡെപ്യൂട്ടി ഗവർണർ ആർ. ഗാന്ധിയിൽ നിന്ന് കോർപറേഷൻ ബാങ്ക് ജനറൽ മാനേജർമാരായ ഡോ. കുര്യൻ പി. എബ്രഹാമും എസ്. കുമാറും ചേർന്ന് ഏറ്റുവാങ്ങുന്നു.

നാഷണൽ പേമെന്റ് എക്‌സലൻസ് അവാർഡുകൾ ആർബിഐ ഡെപ്യൂട്ടി ഗവർണർ ആർ. ഗാന്ധിയിൽ നിന്ന് കോർപറേഷൻ ബാങ്ക് ജനറൽ മാനേജർമാരായ ഡോ. കുര്യൻ പി. എബ്രഹാമും എസ്. കുമാറും ചേർന്ന് ഏറ്റുവാങ്ങുന്നു.

കൊച്ചി : നാഷണൽ പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) മുംബൈയിൽ സംഘടിപ്പിച്ച നാഷണൽ പേമെന്റ്‌സ് അവാർഡ് 2015-ൽ കോർപറേഷൻ ബാങ്ക് മൂന്ന് പുരസ്‌കാരങ്ങൾ കരസ്ഥമാക്കി.

ഇടത്തരം ബാങ്കുകളുടെ വിഭാഗത്തിൽ ചെക്ക് ട്രങ്കേഷൻ സിസ്റ്റത്തിൽ ഇന്ത്യൻ ബാങ്കുമായി ഒന്നാം സ്ഥാനം പങ്കിട്ട കോർപറേഷൻ ബാങ്ക് നാഷണൽ ഫിനാൻഷ്യൽ സ്വിച്ച്, ഇമ്മീഡിയറ്റ് പേമെന്റ് സർവീസ് എന്നിവയിൽ രണ്ടാം സ്ഥാനം നേടി.

ആർബിഐ ഡെപ്യൂട്ടി ഗവർണർ ആർ. ഗാന്ധിയിൽ നിന്ന് കോർപറേഷൻ ബാങ്ക് ജനറൽ മാനേജർമാരായ ഡോ. കുര്യൻ പി. എബ്രഹാമും എസ് കുമാറും ചേർന്ന് പുരസ്‌കാരങ്ങൾ ഏറ്റു വാങ്ങി.