കോർപറേഷൻ ബാങ്ക് ഇ-ലോബി ഉദ്ഘാടനം ചെയ്തു

Posted on: December 11, 2015
കോർപറേഷൻ ബാങ്ക് എളമക്കര ശാഖയിൽ ആരംഭിച്ച ഇ-ലോബി ബാങ്ക് ചെയർമാൻ എസ്.ആർ. ബൻസാൽ ഉദ്ഘാടനം ചെയ്യുന്നു. സർക്കിൾ ജനറൽ മാനേജർ യു.വി. കിണി, ബ്രാഞ്ച് ചീഫ് മാനേജർ നവീൻ കുമാർ, സോണൽ ഹെഡ് ഗണപതി ഷേണായ് തുടങ്ങിയവർ സമീപം.

കൊച്ചി : കോർപറേഷൻ ബാങ്കിന്റെ എളമക്കര ശാഖയിൽ ആരംഭിച്ച ഇ-ലോബി ബാങ്ക് ചെയർമാൻ എസ്.ആർ. ബൻസാൽ ഉദ്ഘാടനം ചെയ്തു. ബാങ്ക് സർക്കിൾ ജനറൽ മാനേജർ യു. വി. കിണി, സോണൽ ഹെഡ് ഗണപതി ഷേണായ്, എളമക്കര ശാഖ സീനിയർ മാനേജർ നവീൻ കുമാർ എന്നിവരും പ്രസംഗിച്ചു.

എടിഎമ്മിനു പുറമെ കാഷ് ഡപ്പോസിറ്റ് മെഷീൻ, പാസ് ബുക്ക് പ്രിന്റർ എന്നിവയോടുകൂടിയതാണ് ഇ-ലോബി. കോർപറേഷൻ ബാങ്കിന് രാജ്യത്തെ വിവിധ ശാഖകളിലായി 193 ഇ-ലോബികളുണ്ട്.