ഐ.ഡി.ബി.ഐ. ബാങ്ക് റിപോ നിരക്കിലുള്ള വായ്പകളും വന്‍കിട നിക്ഷേപ നിരക്കുകളും അവതരിപ്പിച്ചു

Posted on: October 2, 2019

കൊച്ചി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപോ നിരക്ക് നയം പിന്തുടരുവാന്‍ ഐ.ഡി.ബി.ഐ. ബാങ്ക് തീരുമാനിച്ചു. ഇതനുസരിച്ച് ഫ്‌ളോട്ടിങ് നിരക്കിലുള്ള ചെറുകിട, എം.എസ്.ഇ. വായ്പകള്‍ പോളിസി റിപോ നിരക്കുമായി ബന്ധിപ്പിക്കും. പോളിസി റിപോ നിരക്കുകള്‍ സംബന്ധിച്ച് ഉണ്ടാകുന്ന എല്ലാ മാറ്റങ്ങളും ഉപഭോക്താക്കള്‍ക്കു കൈമാറുകയും ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. 2019 ഒക്ടോബര്‍ ഒന്നു മുതലാണ് നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നത്.

TAGS: IDBI BANK |