ഐഡിബിഐ ബാങ്ക് ഭവന-വാഹന വായ്പകൾ റീപ്പോ നിരക്കുമായി ബന്ധിപ്പിച്ചു

Posted on: September 2, 2019

കൊച്ചി : റീപ്പോ നിരക്കുമായി പലിശ നിരക്കു ബന്ധിപ്പിച്ചുള്ള ഭവന വായ്പ, വാഹന വായ്പ, ബൾക്ക് ഡിപ്പോസിറ്റ് സ്‌കീമുകളും ഐഡിബിഐ ബാങ്ക് പുറത്തിറക്കി. പുതിയ നിരക്കുകൾ സെപ്റ്റംബർ പത്തിന് നിലവിൽ വരും.

ഭവന വായ്പ, വാഹന വായ്പ എന്നിവയുടെ പലിശ നിരക്ക് ഇനി റീപ്പോ നിരക്കുമായി നേരിട്ടു ബന്ധിപ്പിച്ചാണ് നൽകുന്നത്. എംസിഎൽആറുമായും റീപ്പോ നിരക്കുമായും ബന്ധിപ്പിച്ചുള്ള പലിശ നിരക്കുകളിൽ വായ്പകൾ ബാങ്ക് ലഭ്യമാക്കിയിട്ടുണ്ട്. ഇടപാടുകാരക്ക് ഇഷ്ടമുള്ളതു തെരഞ്ഞെടുക്കാം.

TAGS: IDBI BANK |