ഐഡിബിഐ ബാങ്ക് പലിശ കുറച്ചു

Posted on: August 10, 2019

കൊച്ചി : ഐഡിബിഐ ബാങ്ക് ഒരു വർഷക്കാലത്തേക്കുള്ള നിക്ഷേപങ്ങളുടെ പലിശ 8.85 ശതമാനമായി കുറച്ചു. നേരത്തെ 8.95 ശതമാനമായരുന്നു.

ഒരു മാസക്കാലത്തിത് 8.10 ശതമാനവും മൂന്നു മാസക്കാലത്തേക്ക് 8.35 ശതമാനവും ആറുമാസക്കാലത്തേയ്ക്ക് 8.50 ശതമാനവുമാണ് പുതുക്കിയ നിരക്ക്.

രണ്ടുവർഷക്കാലത്തേക്കുള്ള നിരക്ക് 9.10 ശതമാനത്തിൽ നിന്നും 8.95 ശതമാനമായി കുറച്ചു. ഓഗസ്റ്റ് 12 മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.

TAGS: IDBI BANK |